LATEST NEWS

കൊടി സുനിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തവനൂരിലേക്ക് മാറ്റും

കണ്ണൂർ: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായ് കൊടി സുനിയെ ജയില്‍ മാറ്റും. ജയിലിനകത്തും പുറത്തും ലഹരിമരുന്ന് കച്ചവടം നടത്തുവെന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് കൊടി സുനിയെ ജയില്‍ മാറ്റാന്‍ തീരുമാനിച്ചത്. കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്നും തവനൂർ സെൻട്രല്‍ ജയിലിലേക്കായിരിക്കും മാറ്റുക.

കൊടി സുനിയോടൊപ്പം കിർമാണി മനോജ്, ബ്രിട്ടോ എന്നിവരും ലഹരി സംഘങ്ങളെ നിയന്ത്രിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. കൊടി സുനി മദ‍്യപിക്കുന്നതിന്‍റെ ദൃശ‍്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മാഹി ഇരട്ടക്കൊലപാതക കേസില്‍ കോടതിയില്‍ കൊണ്ടുപോകുന്നതിനിടെയായിരുന്നു പോലീസ് ഉദ‍്യോഗസ്ഥർ നോക്കി നില്‍ക്കെ കൊടി സുനി മദ‍്യപിച്ചത്. ഇതിനു പിന്നാലെ പോലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു.

SUMMARY: Kodi Suni to be transferred from Kannur Central Jail to Tavanur

NEWS BUREAU

Recent Posts

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട്…

35 minutes ago

പൂജാ അവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…

2 hours ago

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ​ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…

2 hours ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…

3 hours ago

അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക്  മാറ്റി

കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…

3 hours ago

ഷാൻ വധക്കേസ്; ആര്‍എസ്‌എസുകാരായ നാല് പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി

ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…

4 hours ago