കൊല്ലം മൈനാഗപ്പള്ളയില്‍ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവത്തില്‍ പ്രതി അജ്മലിന്റെ മൊഴി തള്ളി ഡോ. ശ്രീക്കുട്ടി. കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ ആവശ്യപ്പെട്ടിട്ടില്ല. കുഞ്ഞുമോള്‍ കാറിനടിയിലുണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നുമാണ് ശ്രീക്കുട്ടിയുടെ മൊഴി.
കാർ കയറ്റിയിറക്കാൻ പറഞ്ഞു എന്നത് അജ്മലിന് രക്ഷപ്പെടാനുള്ള തന്ത്രം. അജ്മമല്‍ നിർബന്ധിച്ച് ലഹരി കഴിപ്പിച്ചു. ആറു മാസത്തിനിടെ 20 ലക്ഷത്തോളം രൂപ കരസ്ഥമാക്കി. സ്വർണാഭരണങ്ങളും കൈക്കലാക്കി. അത് തിരികെ വാങ്ങാനാണ് അജ്മലിനൊപ്പം നിന്നത്. വേറേ ബന്ധമുണ്ടെന്ന കാര്യം അജ്മല്‍ മറച്ചുവെച്ചു. എട്ടോളം മറ്റ് ബന്ധങ്ങളുണ്ടെന്ന് താൻ അറിഞ്ഞു.
തന്‍റെ പണം സ്വന്തമാക്കുകയായിരുന്നു അജ്മലിന്‍റെ ലക്ഷ്യം. സുഹൃത്തിന്‍റെ വീട്ടില്‍ ഓണമാഘോഷിക്കാമെന്ന് പറഞ്ഞാണ് തന്നെ കൊണ്ടു പോയത്. അതിന് ശേഷം നിർബന്ധിച്ച് മദ്യം കഴിപ്പിച്ചു എന്നാണ് ശ്രീക്കുട്ടിയുടെ മൊഴി. നിലവില്‍ പ്രേരണാകുറ്റമാണ് ശ്രീക്കുട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്.
എന്നാല്‍ അജ്മലും ശ്രീക്കുട്ടിയും രാസലഹരിക്കും മദ്യത്തിനും അടിമകളാണെന്നാണ് പോലീസ് പറയുന്നത്. അപകടം നടന്ന തലേദിവസം ഇരുവരും താമസിച്ച ഹോട്ടല്‍ മുറിയില്‍ നിന്ന് എംഡിഎംഎ അടക്കം ഉപയോഗിച്ചതിന് പോലീസിന് തെളിവ് ലഭിച്ചു. 14 ന് ഹോട്ടലില്‍ ഒരുമിച്ച് താമസിച്ച ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
ഹോട്ടല്‍ മുറിയില്‍ നിന്ന് മദ്യക്കുപ്പികളും പോലീസ് കണ്ടെടുത്തു. കരുനാഗപ്പള്ളിയിലെ ഹോട്ടലിലാണ് ഇരുവരും മുറിയെടുത്തത്. മുമ്പും ഇവര്‍ ഇതേ ഹോട്ടലില്‍ മൂന്ന് തവണ മുറിയെടുത്തിരുന്നു. ഇവര്‍ക്ക് എവിടെ നിന്നാണ് ലഹരിമരുന്ന് കിട്ടുന്നതെന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.
TAGS : ACCIDENT | KOLLAM NEWS | STATEMENT
SUMMARY : Forced to drink alcohol, not told to load the car; Dr. rejected Ajmal’s statement. Shrikutty
ന്യൂഡൽഹി: വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതിന് വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 22.2 കോടി…
ബെംഗളൂരു: ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ബെംഗളൂരുവില്‍ ആറ് പേയിംഗ് ഗസ്റ്റ് (പിജി) സ്ഥാപനങ്ങള്‍ സെൻട്രൽ സിറ്റി കോർപ്പറേഷൻ സീൽ…
ബെംഗളൂരു: കെംപെഗൗഡ വിമാനത്താവള ടെർമിനലുകളിൽ മനുഷ്യ ചാവേർ ബോംബറും ആർഡിഎക്സ് ഐഇഡികളും ഉപയോഗിച്ചുള്ള സ്ഫോടനങ്ങൾ ഉണ്ടാകുമെന്ന് ഭീഷണി. ഇമെയിലിലാണ് ബോംബ്…
മുംബൈ: ഇന്റർനെറ്റ് ബാങ്കിങ് വഴിയുള്ള ഐ.എം.പി.എസ് (ഇമ്മീഡിയറ്റ് പേമെന്റ് സർവിസ്) ഇടപാടുകൾക്ക് സർവിസ് ചാർജ് ഈടാക്കാനൊരുങ്ങി എസ്.ബി.ഐ. നിലവിൽ അഞ്ചു…
ബെംഗളൂരു: സിപിഎസിയുടെയും ശാസ്ത്രസാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'അവളോടൊപ്പം, അതിജീവിതകള്‍ക്കൊപ്പം' ഐക്യദാര്‍ഢ്യ പരിപാടി ജനുവരി 25 ഞായറാഴ്ച രാവിലെ 10.30…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ജനുവരി 25 ന് ഞായറാഴ്ച 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…