കൊല്ലം: കളക്ടറേറ്റിലുണ്ടായ ബോംബ് സ്‌ഫോടന കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. വിചാരണ പൂർത്തിയായ കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഒന്ന് മുതല്‍ മൂന്ന് വരെയുള്ള പ്രതികള്‍ക്കാണ് പ്രിൻസിപ്പല്‍ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
കോടതിയുടെ വിധി കേള്‍ക്കാൻ മൂന്ന് പ്രതികളും കോടതിയില്‍ ഹാജരായിരുന്നു. അബ്ബാസ് അലി, ഷംസൂൻ കരിം രാജ, ദാവൂദ് സുലൈമാൻ എന്നിവരാണ് കേസിലെ ഒന്ന് മുതല്‍ മൂന്നുവരെയുള്ള പ്രതികള്‍. ജീവപര്യന്തം ശിക്ഷയ്ക്ക് പുറമേ പിഴയും കോടതി വിധിച്ചിട്ടുണ്ട്. 2016 ജൂണ്‍ 15 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
മുൻസിഫ് കോടതിയ്ക്ക് സമീപം കിടന്നിരുന്ന ഉപയോഗ ശൂന്യമായ ജീപ്പില്‍ ചോറ്റുപാത്രത്തില്‍ ബോംബ് വച്ച് പ്രതികള്‍ സ്‌ഫോടനം നടത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ സംഭവം ഭീകരാക്രമണം ആണെന്ന് വ്യക്തമാകുകയായിരുന്നു. ഭീകര സംഘടനയായ ബേസ്മൂവ്‌മെന്റ് പ്രവർത്തകരാണ് പ്രതികള്‍.
TAGS : KOLLAM | LATEST NEWS
SUMMARY : Kollam Collectorate blast: Three accused get life imprisonment
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…