കൊല്ലം: മകളെ ശല്യം ചെയ്ത 19കാരനെ പിതാവ് കുത്തിക്കൊന്നു. കൊല്ലം ഇരവിപുരം സ്വദേശി അരുണ്‍കുമാർ (19) ആണു മരിച്ചത്. വഞ്ചിക്കോവില്‍ സ്വദേശി പ്രസാദ് ശക്തികുളങ്ങര പോലീസില്‍ കീഴടങ്ങി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മകളെ ശല്യംചെയ്യുന്നുവെന്ന് ആരോപിച്ച് അരുണ്‍കുമാറുമായി പ്രസാദ് ഫോണിലൂടെ വാക്കേറ്റത്തിലേര്‍പ്പെട്ടു.
ഇത് ചോദ്യം ചെയ്യാന്‍ അരുണ്‍കുമാര്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇരവിപുരം ഇരട്ടക്കടവിലെത്തി. അവിടെവെച്ച് പ്രസാദും അരുണ്‍കുമാറും തമ്മില്‍ തര്‍ക്കമുണ്ടായി. തുടർന്ന് അരുണ്‍കുമാര്‍ പെണ്‍കുട്ടി താമസിക്കുന്ന വെസ്റ്റ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വീട്ടിലേക്ക് എത്തി. ഇരുവരും സംസാരിച്ച് നില്‍ക്കുന്നതിനിടെ പ്രസാദും ഇവിടെയെത്തി. ഇവിടെവെച്ച് വീണ്ടും സംഘര്‍ഷമുണ്ടായി.
ഇതിനിടെ വീട്ടിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പ്രസാദ് അരുണ്‍കുമാറിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. പരുക്കേറ്റ അരുണിനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പിന്നാലെയാണ് പ്രസാദ് പോലീസില്‍ കീഴടങ്ങിയത്. അരുണിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
TAGS : KOLLAM NEWS | CRIME
SUMMARY : A 19-year-old man was stabbed to death by his father for harassing his daughter in Kollam
കല്പറ്റ: ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…
ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ…
ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…
ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…
കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…
പാലക്കാട്: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…