Categories: KERALATOP NEWS

കൊല്ലത്ത് തെരുവ് നായ ആക്രമണം; മൂന്ന് വയസുകാരിക്ക് പരുക്ക്

കൊല്ലം: കൊല്ലം നെടുമ്പനയിൽ മൂന്ന് വയസുകാരിയെ തെരുവ് നായ അക്രമിച്ചു. മുത്തച്ചനൊപ്പം നടന്ന് പോകുമ്പോഴായിരുന്നു തെരുവ് നായ അക്രമിച്ചത്. തലയ്ക്കുൾപ്പെടെ പരുക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

തെരുവ് നായ കുട്ടിയുടെ മേൽ ചാടിവീഴുകയും കുട്ടി നിലത്തു വീഴുകയും ചെയ്തു. തെരുവുനായ കുട്ടിയെ കടിച്ച്‌ വലിക്കാൻ ശ്രമിച്ചു. മുത്തച്ഛനാണ് നായയെ ഓടിച്ച്‌ കുഞ്ഞിനെ രക്ഷിച്ചത്. കുഞ്ഞിന്റെ തലക്കും പരുക്കേറ്റിട്ടുണ്ട്.

TAGS : STREET DOG
SUMMARY : Street dog ​​attack in Kollam; A three-year-old girl was injured

Savre Digital

Recent Posts

‘രണ്ടാമൂഴം’ വെള്ളിത്തിരയിലേക്ക്; സംവിധാനം ഋഷഭ് ഷെട്ടി, ഔദ്യോഗിക പ്രഖ്യാപനം ഉടൻ

കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ തൂലികയില്‍ പിറന്ന, മലയാള സാഹിത്യചരിത്രത്തിലെ ഐതിഹാസിക സൃഷ്‌ടിയായ  'രണ്ടാമൂഴം' ചലച്ചിത്രമാക്കാൻ പ്രശസ്ത കന്നഡ സംവിധായകൻ…

3 minutes ago

കോഴിക്കോട് ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന മതിലിന്റെ സ്ലാബ് തകര്‍ന്നുവീണ് അപകടം

കോഴിക്കോട്: ദേശീയപാതയുടെ മതില്‍ നിര്‍മാണത്തിനിടെ അപകടം. കോഴിക്കോട് കൊയിലാണ്ടിയില്‍ തിരുവങ്ങൂര്‍ അടിപ്പാതയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി കോണ്‍ക്രീറ്റ്…

1 hour ago

അഫ്ഗാനിസ്ഥാനിൽ കനത്ത മഴയും മിന്നൽ പ്രളയവും; 17 മരണം

കാബൂൾ : അഫ്ഗാനിസ്ഥാനില്‍ കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലും 17 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഹെറാത്ത് പ്രവിശ്യയിലെ കബ്‌കാൻ…

2 hours ago

കാറിടിച്ച്‌ പരുക്കേറ്റയാള്‍ മരിച്ച സംഭവം; നടൻ സിദ്ധാര്‍ത്ഥ് പ്രഭുവിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പോലീസ്

കോട്ടയം: മധ്യ ലഹരിയില്‍ സീരിയല്‍ താരം സിദ്ധാര്‍ത്ഥ് ഓടിച്ച വാഹനമിടിച്ചു ഒരാള്‍ മരിച്ച സംഭവത്തില്‍ താരത്തിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി…

2 hours ago

ശബരിമല സ്വര്‍ണക്കൊള്ള കേ‌സ്: ജാമ്യം തേടി എൻ. വാസു സുപ്രിംകോടതിയില്‍

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള, ജാമ്യത്തിനായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ്‌ എന്‍.വാസു സുപ്രീംകോടതിയെ സമീപിച്ചു. അന്വേഷണവും ആയി പൂർണ്ണമായി സഹകരിച്ചെന്ന്…

3 hours ago

താമരശ്ശേരി ചുരത്തിൽ അതിരൂക്ഷ ഗതാഗതക്കുരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. ചുരം കയറാനായുള്ള വാഹനങ്ങളുടെ നീണ്ട നിര അടിവാരം പിന്നിട്ടു. ചുരത്തിന്റെ മുകള്‍ഭാഗം മുതല്‍…

3 hours ago