കോതമംഗലം: അടിവാട് പല്ലാരിമംഗലത്ത് ഫുട്ബാൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്ന സംഭവത്തിൽ സംഘാടക സമിതിക്കെതിരെ പോലീസ് കേസ്. പോത്താനിക്കാട് പോലീസ് ആണ് കേസെടുത്തത്. നിലവിൽ 52 പേർക്ക് സംഭവത്തിൽ പരുക്കേറ്റതായാണ് വിവരം. എന്നാൽ ആരുടെയും നില ഗുരുതരമല്ല എന്ന ആശ്വാസകരമായ വിവരവും പുറത്തുവരുന്നുണ്ട്
അടിവാട് ഹീറോ യങ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന അഖിലകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ ദിവസമായ ഞായറാഴ്ച രാത്രിയാണ് അപകടം.ഗ്രൗണ്ടിന്റെ പടിഞ്ഞാറുവശത്ത് ഇരുമ്പു പൈപ്പും തടിയും ഉപയോഗിച്ച് നിര്‍മിച്ച ഗ്യാലറി, ഫൈനല്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ് രാത്രി പത്തുമണിയോടെ തകരുകയായിരുന്നു. മത്സരം കാണുന്നതിന് കൂടുതല്‍പേര്‍ ഗ്യാലറിയില്‍ കയറിയതാണ് തകരാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമികവിവരം.
നാലായിരത്തോളം പേരാണ് മത്സരം കാണാനെത്തിയത്. പരുക്കേറ്റവരില്‍ 45 പേര് കോതമംഗലം ബെസേലിയോസ് ആശുപത്രിയിലും രണ്ട് പേര് തൊടുപുഴ ബേബി മെമ്മോറിയല്‍ ആശുപത്രിയിലും അഞ്ചു പേര് കോതമംഗലം സെന്റ് ജോസഫ്സ് ആശുപത്രിയിലുമാണ് ചികിത്സ തേടിയത്. അപകടത്തിൽ പെട്ടവരെ പോലീസും സംഘാടകസമിതിയും ഫയർഫോഴ്സും ചേർന്ന് ഉടൻ കോതമംഗലത്തും ആലുവയിലുമുള്ള വിവിധ ആശുപത്രികളിൽ എത്തിക്കുകയായിരുന്നു.
<br>
TAGS : KOTHAMANGALAM | GALLERY COLLAPSES,
SUMMARY : Kothamangalam gallery collapse accident: Police registered a case against the organizers
.
ബെംഗളൂരു: ബാബാബുദാൻ ഗിരിയിലെ ദത്ത ജയന്തി പരിപാടി കണക്കിലെടുത്ത് ഡിസംബർ 1 മുതൽ നാല് ദിവസത്തേക്ക് ചിക്കമഗളൂർ താലൂക്കിലെ ചന്ദ്രദ്രോണ…
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30),…
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ ചാവേർ സ്ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും…
ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ഗതാഗത…