കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ പോലീസുകാരനെ കാണാനില്ലെന്ന് പരാതി. ഗ്രേഡ് എസ്‌ഐ കെ രാജേഷിനെയാണ് കാണാതായത്. അയർകുന്നം നീറിക്കാട് സ്വദേശിയാണ് രാജൻ. കഴിഞ്ഞ 14ന് രാത്രി ഡ്യൂട്ടിക്ക് പോയ ശേഷം മടങ്ങിയ രാജേഷ് വീട്ടിലെത്തിയിട്ടില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
രാജേഷ് ജോലി സംബന്ധമായ മാനസിക സമ്മർദം നേരിട്ടിരുന്നതായി കുടുംബം പറയുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായി മെമോ ഇദ്ദേഹത്തിന് ലഭിച്ചിരുന്നതായും വിവരമുണ്ട്. സ്വന്തം കാറിലാണ് രാജേഷ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയത്. ഇദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. കുടുംബത്തിന്റെ പരാതിയില്‍ അയർകുന്നം പോലീസ് മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം ഊര്ജിതമാണെന്ന് പോലീസ് അറിയിച്ചു.
TAGS: KERALA| KOTTAYAM| MISSING|
SUMMARY: Complaint that the SI who returned home after duty in Kottayam was missing
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…