Categories: KERALATOP NEWS

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറി‌‍ഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്; രണ്ടു പേരുടെ നില ഗുരുതരം

കോട്ടയം: തലയോലപ്പറമ്പിനടുത്ത് വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജംഗഷനില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറി‌‍ഞ്ഞ് നിരവധി പേർക്ക് പരുക്ക്. മുപ്പതോളം പേർക്ക് പരുക്കേറ്റതായാണ് വിവരം. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എറണാകുളത്തു നിന്ന് ഈരാറ്റുപേട്ടയ്ക്കു പോകുകയായിരുന്ന ആവേ മരിയ ബസ് ആണ് അപകടത്തില്‍പെട്ടത്. ശനിയാഴ്ച വൈകിട്ട് 7.15 ഓടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മറിഞ്ഞ ബസ് സമീപത്തെ അക്ഷയ കേന്ദ്രത്തില്‍ ഇടിച്ച്‌ നില്‍ക്കുകയായിരുന്നു. അതേസമയം ബസ് അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

TAGS : BUS | ACCIDENT | INJURED | KOTTAYAM
SUMMARY : Private bus overturned, many injured; The condition of two people is serious

Savre Digital

Recent Posts

140 പേരുടെ വിമാന യാത്ര ഒരു എലി കാരണം വൈകിയത് മൂന്ന് മണിക്കൂര്‍

കാൺപൂർ: വിമാനത്തിനുള്ളി​ലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…

50 minutes ago

മുൻ മാനേജറെ  മർദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദന് സമൻസ് അയച്ച് കോടതി

കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…

54 minutes ago

അമ്മക്ക് മുന്നില്‍ എട്ട് വയസുകാരിയെ പുലി കടിച്ചുകൊന്നു

ഭോപ്പാൽ: അമ്മയോടൊപ്പം കൃഷിയിടത്തിലേക്കു പോയ എട്ടുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു. മധ്യപ്രദേശിലെ ഭർവാനി ജില്ലയിലെ കീർത ഫാലിയ ഗ്രാമത്തിലാണു സംഭവം. ഗീത…

1 hour ago

പ്രവാസികൾക്കായുളള ‘നോര്‍ക്ക കെയര്‍’ ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ…

2 hours ago

ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വ്യാപകമായി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ്‌ ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

പുതിയ ജി എസ് ടി നിരക്കുകള്‍ ഇന്നു മുതല്‍; നികുതിഭാരം കുറയും

ന്യൂഡൽഹി: ചരക്ക്-സേവന നികുതി (ജിഎസ്ടി) പരിഷ്കരണം ഇന്ന് മുതല്‍ പ്രാബല്യത്തിലായി. 12, 28 സ്ലാബുകൾ ഒഴിവാക്കി അഞ്ച്, 18 ശതമാനം…

3 hours ago