കോട്ടയം: ചങ്ങനാശേരി തൃക്കൊടിത്താനത്ത് ചൂണ്ടയിടാൻ പോയ രണ്ടു കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. മാടപ്പള്ളി പൊൻപുഴക്കുന്നില്‍ താമസിക്കുന്ന ആദർശ്, അഭിനവ് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ചെമ്പുംപുറത്ത് പാറക്കുളത്തില്‍ വീണായിരുന്നു അപകടം. ചൂണ്ടയിടാൻ എത്തിയ കുട്ടികളില്‍ ഒരാള്‍ കാല്‍വഴുതി കുളത്തില്‍ വീഴുകയും രക്ഷിക്കാൻ ശ്രമിക്കവേ രണ്ടാമത്തെയാള്‍ വെള്ളത്തില്‍ വീഴുകയുമായിരുന്നു.
ചങ്ങനാശ്ശേരി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹങ്ങള്‍ പാറക്കുളത്തില്‍നിന്ന് പുറത്തെടുത്തു. മൃതദേഹങ്ങള്‍ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അഭിനവ് ആറാം ക്ലാസ് വിദ്യാർഥിയാണ്. പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആദർശ്.
TAGS: CHILDREN| DEATH|
SUMMARY: Two children died
വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് അഫ്ഗാന്‍ ബാലന്‍ ഇന്ത്യയിലെത്തി. ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലായിരുന്നു 13വയസുകാരന്റെ…
ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നു രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. വൈകുന്നേരം നാലിന് ഡൽഹി വിജ്ഞാൻ ഭവനിൽ…
പാരീസ്: ഫുട്‌ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്‌കാരമായ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി പിഎസ്‌ജി താരം ഒസ്‌മാൻ ഡെംബെലെ.…
ബെംഗളൂര: സംസ്ഥാനത്ത് ജാതിസർവേ ഇന്നരംഭിക്കും. വിവിധ സമുദായങ്ങളുടെയും പ്രതിപക്ഷ കക്ഷികളുടെയും എതിർപ്പുകൾക്കിടെയാണ് സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതിവിവരങ്ങള്‍ വ്യക്തമാക്കപ്പെടുന്ന സര്‍വേ…
ബെംഗളൂരു: കനകപുര ഇന്ദിരാനഗർ ലേഔട്ടിൽ രണ്ട് വ്യത്യസ്ത മതവിഭാഗങ്ങളിൽ ഉൾപ്പെട്ട യുവതിക്കും യുവാവിനും നേരേ സദാചാര ഗുണ്ടായിസം കാട്ടിയ സംഭവത്തില്‍…
ബെംഗളൂരു: കൃഷ്ണഗിരിയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന മുന്നരവയസ്സുകാരൻ മരിച്ചു. ഹൊസൂരിനടുത്തുള്ള മസിനായകനപ്പള്ളിയിലെ സ്വകാര്യ ഫാംഹൗസിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശികളായ…