Categories: KERALATOP NEWS

ഓടിക്കൊണ്ടിരിക്കെ കെഎസ്‌ആര്‍ടിസി ബസ്സിന്റെ ടയറിന് തീപിടിച്ചു

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസ്സിന്റെ ടയറിന് തീപിടിച്ചു. ഇന്ന് രാവിലെ മുക്കം പോലിസ് സ്‌റ്റേഷന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. താമരശ്ശേരിയില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സിനാണ് തീപിടിച്ചത്.

ബസ്സിന്റെ ഡ്രൈവറുടെ വശത്തുള്ള പുറകിലെ ടയറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് പെട്ടെന്ന് ബസ് നിര്‍ത്തുകയായിരുന്നു. അഗ്‌നിരക്ഷാസേനയും മുക്കം പോലിസും സ്ഥലത്തെത്തി തീയണച്ചു. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. തീപിടിക്കാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമായിട്ടില്ല.

TAGS : KOZHIKOD | KSRTC | FIRE
SUMMARY : The tire of the KSRTC bus caught fire while it was running

Savre Digital

Recent Posts

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും പണവും പിടിച്ചെടുത്തു

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കസ്റ്റഡിയിലെടുത്ത സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്നും പരിശോധനയില്‍ പണവും സ്വര്‍ണവും പിടിച്ചെടുത്തു. ആഭരണങ്ങളുടെ…

1 hour ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ഷൊർണൂർ കുളപ്പുള്ളി കത്തുവെട്ടിൽ വീട്ടില്‍ രമാദേവി (72) ബെംഗളൂരുവില്‍ അന്തരിച്ചു. ഉദയനഗർ ഇന്ദിരാഗാന്ധി സ്ട്രീറ്റിലായിരുന്നു താമസം. ഭർത്താവ്: പി.ടി.നാരായണൻ…

4 hours ago

കേരളസമാജം വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഇന്ന്

ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജം വാർഷിക പൊതുയോഗവും ഭരണ സമിതിയിലാക്കുള്ള തെരഞ്ഞെടുപ്പും ഞായറാഴ്ച ഇന്ദിരാ നഗർ കൈരളി നികേതൻ എഡ്യുക്കേഷൻ…

4 hours ago

പേമാരിക്ക് സാധ്യത, ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം:  സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍…

4 hours ago

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ നടപടി

ബെംഗളൂരു: രാഷ്ട്രീയപ്പാർട്ടികളുമായി ബന്ധമുള്ള സംഘടനകളിൽ സര്‍ക്കാര്‍ ജീവനക്കാര്‍ പ്രവർത്തിക്കാൻ പാടില്ലെന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുത്ത് കർണാടക സർക്കാർ. ആർഎസ്എസ് പരിപാടിയിൽ…

5 hours ago

ഗുണ്ടാനേതാവ് പോലീസിന്റെ വെടിയേറ്റുമരിച്ചു

ബെംഗളൂരു: പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഗുണ്ടാനേതാവ് കൊല്ലപ്പെട്ടു. വിജയപുര ജില്ലയിലെ രാംപൂർ ഗ്രാമത്തിലാണ് സംഭവം. കുപ്രസിദ്ധ ഗുണ്ട അക്ലക്ക് പട്ടേല്‍ എന്ന…

5 hours ago