Categories: KERALATOP NEWS

തെരുവുനായ ആക്രമണം; വിദ്യാര്‍ഥിയടക്കം മൂന്ന് പേര്‍ക്ക് പരുക്ക്

കോഴിക്കോട്: കൊയിലാണ്ടിയില്‍ തെരുവുനായ ആക്രമണത്തില്‍ സ്‌കൂള്‍ വിദ്യാർഥിയടക്കം മൂന്ന് പേർക്ക് പരുക്ക്. നന്ദഗോപാലൻ(16), നിഷാന്ത്(33) ദിയ എന്നിവർക്കാണ് തെരുവുനായ ആക്രമണത്തില്‍ പരുക്കേറ്റത്. പരുക്കേറ്റ മൂന്ന് പേരും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

പരുക്കേറ്റവരില്‍ ഒരാളായ വിദ്യാർഥി നന്ദഗോപാലന്റെ കാലിൻ്റെ രണ്ട് ഭാഗങ്ങളില്‍ കടിയേറ്റിട്ടുണ്ടെന്ന് നന്ദഗോപാലന്റെ അച്ഛൻ പറഞ്ഞു. കാവുംവട്ടം സ്വദേശിയായ നിഷാന്തിനും സ്റ്റാന്റ് പരിസരത്ത് വെച്ച്‌ നായയുടെ കടിയേറ്റിട്ടുണ്ട്. കൊയിലാണ്ടി നഗരസഭയില്‍ നിലവില്‍ വന്ധ്യംകരണം നടത്തുന്ന സെന്റർ ഇപ്പോള്‍ പ്രവൃത്തിക്കാത്തതിനാല്‍ നഗരസഭ അടിയന്തരമായി ഇടപെട്ട് നടപടികള്‍ സ്വീകരണിക്കണെമന്നാണ് നാട്ടുകാരുടെ ആവശ്യം.

TAGS : STREET DOG | KOZHIKOD
SUMMARY : Street dog attack; Three people including a student were injured

Savre Digital

Recent Posts

ജില്ലാ സെക്രട്ടറി ആക്കിയില്ല; വിജയ്‌യുടെ കാര്‍ തടഞ്ഞ ടിവികെ വനിതാ നേതാവ് ജീവനൊടുക്കാൻ ശ്രമിച്ചു

ചെന്നൈ: സൂപ്പർതാരം വിജയ്‌യുടെ പാർട്ടിയായ ടിവികെ‌യില്‍ (തമിഴക വെട്രി കഴകം) ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച…

54 minutes ago

നാട്യാഞ്ജലി സ്കൂൾ ഓഫ് പെർഫോമിംഗ് ആര്‍ട്സ് പത്താം വാർഷികാഘോഷം തിങ്കളാഴ്ച

ബെംഗളൂരു: നൃത്ത വിദ്യാലയമായ നാട്യാഞ്ജലി സ്കൂൾ ഓഫ് പെർഫോമിംഗ് ആര്‍ട്സിന്റെ പത്താം വാർഷികാഘോഷവും ഗജ്ജെ പൂജയും മല്ലേശ്വരം ചൗഡയ്യ മെമ്മോറിയൽ…

1 hour ago

ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ; മകരവിളക്ക് മഹോത്സവത്തിനായി 30ന് നട തുറക്കും

പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. രാവിലെ 10.10നും 11.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള പൂജ. മണ്ഡല പൂജയോട്…

2 hours ago

ശ്രീനാരായണ സമിതിയില്‍ ചതയപൂജ

ബെംഗളൂരു: ശ്രീനാരായണ സമിതിയില്‍ അൾസൂർ ഗുരുമന്ദിരത്തിൽ ചതയപൂജ നടത്തി. ഗുരുദേവ കൃതികളുടെ പാരായവും ഉണ്ടായിരുന്നു. സമിതി പൂജാരി ആധിഷ് ശാന്തി…

3 hours ago

ത്രിപുര സ്പീക്കര്‍ ബിശ്വ ബന്ധു സെൻ അന്തരിച്ചു

അഗർത്തല: ത്രിപുര നിയമസഭ സ്പീക്കർ ബിശ്വബന്ധു സെൻ അന്തരിച്ചു. 72 വയസായിരുന്നു. പക്ഷാഘാതത്തിനെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്…

3 hours ago

ന്യൂ തിപ്പസാന്ദ്ര അയ്യപ്പക്ഷേത്രം വാർഷികോത്സവം

ബെംഗളൂരു: ന്യൂ തിപ്പസാന്ദ്ര അയ്യപ്പ ക്ഷേത്രത്തില്‍ വാർഷികോത്സവം സംഘടിപ്പിച്ചു. നടത്തി. ദീപാരാധനക്ക് ശേഷം വൈസ് പ്രസിഡന്റ് എ.വി. മോഹൻദാസ്, സെക്രട്ടറി…

3 hours ago