Categories: LATEST NEWS

കോഴിക്കോട് ലഹരി വേട്ട: 237 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

കോഴിക്കോട്: കോഴിക്കോട് 237 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദാണ് ഡാൻസാഫിന്റെ പിടിയിലായത്. പ്രതിയുടെ കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. ഡാന്‍സാഫ് സംഘത്തിനും ഫറോക്ക് പോലീസിനും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഇയാള്‍ ബെംഗളൂരുവില്‍ നിന്ന് ലഹരിയെത്തിച്ചുവെന്നാണ് വിവരം. പോലീസ് പരിശോധനക്കെത്തിയതറിഞ്ഞ് കൂടെയുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് നഗരത്തില്‍ നിന്നും ഡാന്‍സാഫ് സംഘം പിടികൂടുന്ന ആറാമത്തെ ലഹരിവേട്ടയാണിത്.

SUMMARY: Kozhikode drug bust: Youth arrested with 237 grams of MDMA

NEWS BUREAU

Recent Posts

ഗായിക ആര്യ ദയാൽ വിവാഹിതയായി

കണ്ണൂർ: ഗായികയും സംഗീത സംവിധായകയുമായ ആര്യ ദയാൽ വിവാഹിതയായി. വരൻ അഭിഷേകുമായി തന്റെ വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് പിടിച്ചുകൊണ്ട് ഇരുവരും നിൽക്കുന്ന…

5 hours ago

രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമമരുന്നുകൾ നൽകരുത്: ആരോ​ഗ്യ മന്ത്രാലയം

ന്യൂഡൽഹി: രണ്ടുവയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമമരുന്നുകൾ (കഫ് സിറപ്പുകൾ) നൽകരുതെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിന്റെ നിർദേശം. മരുന്ന്‌ കഴിച്ച്‌ മധ്യപ്രദേശിൽ…

5 hours ago

കെഎന്‍എസ്എസ് ഇന്ദിരാനഗർ കരയോഗം കുടുംബസംഗമം 5 ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ഇന്ദിരാനഗര്‍ കരയോഗം വാര്‍ഷിക കുടുംബസംഗമം 'സ്‌നേഹസംഗമം' ഒക്ടോബര്‍ 5 ന് രാവിലെ 10മണി…

6 hours ago

കോട്ടയത്ത് നിന്ന് കാണാതായ 50 വയസ്സുകാരി ഇടുക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍

കോട്ടയം: കോട്ടയം കുറവിലങ്ങാടുനിന്ന് കാണാതായ 50 വയസ്സുകാരിയെ ഇടുക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കുറവിലങ്ങാട് സ്വദേശി ജെസി സാമിന്റെ മൃതദേഹമാണ് ഇടുക്കി…

6 hours ago

രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരണപ്പെടുന്ന നഗരം; ബെംഗളൂരു വീണ്ടും പട്ടികയിൽ ഒന്നാംസ്ഥാനത്ത്

ബെംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് ബെംഗളൂരു. ദേശീയ ക്രൈം…

7 hours ago

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ടി.ജെ.എസ് ജോർജ് അന്തരിച്ചു

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബെംഗളൂരിലെ വസതിയില്‍…

8 hours ago