കോഴിക്കോട്: നാദാപുരത്ത് എംഡിഎംഎയുമായി യുവാവിനെയും യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശികളായ മുഹമ്മദ് ഇജാസ്, അഖില ( 26 ) എന്നിവരാണ് അറസ്റ്റിലായത്. കാറില്‍ കടത്തുകയായിരുന്ന 32.62 ഗ്രാം എംഡിഎംഎ പിടികൂടി. ഇന്നലെ രാത്രി പേരോട് വാഹന പരിശോധനക്കിടയിലാണ് നാദാപുരം എസ് ഐ അനിഷ് വടക്കേടത്ത് ഇവരുവരെയും മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തത്.
അക്രമാസക്തനായി പോലീസ് സ്‌റ്റേഷനില്‍ നിന്നും ഇറങ്ങിയോടിയ പ്രതിയെ പോലീസ് ഓടിച്ചിട്ട് അതിസാഹസികമായി ആണ് പിടികൂടിയത്. കാർ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സ്‌റ്റേഷനില്‍ വച്ച് ബഹളം വച്ച മുഹമ്മദ് സ്‌റ്റേഷനിലെ ഫർണീച്ചറുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയതായി പോലീസ് അറിയിച്ചു.ഇത് കൂടാതെ, സ്‌റ്റേഷനില്‍ സൂക്ഷിച്ച വെള്ളം പോലീസുകാർക്ക് നേരെ ഒഴിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ സ്‌ഷേനില്‍ നിന്നും ഇയാള്‍ ഇറങ്ങിയോടുകയായിരുന്നു. ബലം പ്രയോഗിച്ചാണ് ഇയാളെ പോലീസ് കീഴ്‌പ്പെടുത്തിയത്. പേരോട് വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാതെ പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരുടെ കാറില്‍ നിന്നും എംഡിഎംഎയും ചെറിയ ത്രാസും കണ്ടെടുത്തത്.
TAGS : KOZHIKOD | MDMA
SUMMARY : Kozhikode, young man and woman arrested with MDMA
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് തിരിച്ചടി. കേസില്‍ പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ…
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബോംബ് ഭീഷണി. പ്രിൻസിപ്പല്‍ ഓഫിസുള്ള കെട്ടിടത്തിലാണ് ബോംബ് ഭീഷണി. തുടർന്ന് ഒ.പിയില്‍ പോലീസ് പരിശോധന…
കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. ഈ മാസം 21 വരെ അറസ്റ്റ്…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. രാജ്യാന്തര വിപണിയിലും വില കൂടി. ഇനിയും വില ഉയരുമെന്ന് തന്നെയാണ് വിപണിയില്‍ നിന്നുള്ള…
തൃശ്ശൂർ: തൃശ്ശൂരില്‍ അടാട്ട് അമ്പലക്കാവില്‍ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശില്‍പ (30), അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്.…
ബെംഗളൂരു: വടകര ഏറാമല ആദിയൂർ തുണ്ടിയിൽ കുനിയിൽ മനോജന്റെ (വടകര മുനിസിപ്പാലിറ്റി) മകൻ വരുൺ (22) ബെംഗളൂരുവിൽ അന്തരിച്ചു. കൂട്ടുകാർക്കൊപ്പം…