കോഴിക്കോട്: കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസില്‍ പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇയാളെ പിരിച്ചു വിടാനുള്ള ശുപാർശ മെഡിക്കല്‍ കോളേജ് ഭരണ നിർവഹണ വിഭാഗം ശുപാർശ നല്‍കിയിരുന്നു. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
നീതി കിട്ടിയതില്‍ സന്തോഷം ഉണ്ടെന്ന് അതിജീവിത മാധ്യമങ്ങളോട് പറഞ്ഞു. തന്‍റെ പോരാട്ടം വിജയം കണ്ടുവെന്നും എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണു പോരാടിയതെന്നും പിരിച്ചു വിടാനുള്ള നടപടികള്‍ പൂർത്തിയാക്കിയതായി പ്രിൻസിപ്പല്‍ അറിയിച്ചെന്നും അതിജീവിത പറഞ്ഞു. 2023 മാർച്ച് 18-നാണ് തൈറോയ്‌ഡ് ശസ്ത്രക്രിയകഴിഞ്ഞ് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പാതിമയക്കത്തില്‍ കിടക്കുകയായിരുന്ന യുവതിയെ അറ്റൻഡറായ എഎം ശശീന്ദ്രൻ പീഡിപ്പിച്ചത്.
SUMMARY: Kozhikode Medical College ICU torture case; Accused employee dismissed
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ നിർദേശങ്ങളുമായി ആരോഗ്യവകുപ്പിന്റെ ഉത്തരവ്. മലിനമായ കുളങ്ങള്‍, തടാകങ്ങള്‍, ഒഴുക്ക് കുറഞ്ഞ തോടുകള്‍ തുടങ്ങിയ…
റിയാദ്: സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ്(81) അന്തരിച്ചു. സൗദി റോയല്‍ കോടതിയാണ് വാർത്ത സ്ഥിരീകരിച്ചത്.…
കണ്ണൂർ: ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ ലോക്കോ പൈലറ്റിന് തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് വണ്ടി സുരക്ഷിതമായി നിർത്തി. ചെന്നൈ-മംഗളൂരു എഗ്മോർ എക്സ്പ്രസിലെ കെ.പി. പ്രജേഷിനാണ്…
തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…