മലപ്പുറം: മകളെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കുറ്റവാളിയെ വെടിവെച്ചുകൊന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ശങ്കരനാരായണന് യാത്രയായി. ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ മുഹമ്മദ് കോയ കൊലകേസില്‍ ഹൈക്കോടതി വിട്ടയച്ച മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നില്‍ പൂവ്വഞ്ചേരി തെക്കേവീട്ടില്‍ ശങ്കരനാരായണന്(75) വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മരിച്ചു.
മകള്‍ കൃഷ്ണപ്രിയയെ കൊലപ്പെടുത്തിയ അയല്‍വാസിയായ എളങ്കൂര്‍ ചാരങ്കാവ് കുന്നുമ്മല്‍ മുഹമ്മദ് കോയ കൊല്ലപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ശങ്കരനാരായണനെ കീഴ്ക്കോടതി ശിക്ഷിച്ചെങ്കിലും തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി ശിക്ഷ റദ്ദാക്കുകയായിരുന്നു. 2001 ഫെബ്രുവരി 9ന് സ്കൂള്‍ വിട്ടു വരുന്ന വഴിയാണ് ശങ്കരനാരായണന്റെ മകള്‍ ഏഴാം ക്ലാസുകാരി കൃഷ്ണപ്രിയ(13)യെ മുഹമ്മദ് കോയ ക്രൂരമായ ബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്.
കേസില്‍ ജാമ്യത്തിലിറങ്ങിയ മുഹമ്മദ് കോയ 2002 ജൂലൈ 27ന് കൊല്ലപ്പെടുകയായിരുന്നു. മുഹമ്മദ് കോയയെ കൊലപ്പെടുത്തിയ കുറ്റം ഏറ്റുകൊണ്ട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ ശങ്കരനാരായണനെയും മറ്റു രണ്ടുപേരെയും വിചാരണ കോടതി ജീവപര്യന്തത്തിന് ശിക്ഷിച്ചെങ്കിലും തെളിവുകളുടെ അഭാവത്തില്‍ 2006 മേയില്‍ ഹൈക്കോടതി ശിക്ഷ റദ്ദാക്കി.
ക്രിമിനല്‍ സ്വഭാവമുള്ള മുഹമ്മദ് കോയയ്ക്ക് മറ്റു ശത്രുക്കളും ഉണ്ടായേക്കാമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ശങ്കരനാരായണനെ വെറുതെ വിട്ടത്. കൃഷ്ണപ്രിയയുടെ മരണശേഷം നിറകണ്ണുകളോടെ മാത്രമേ ശങ്കരനാരായണന് ജീവിച്ചിട്ടുള്ളൂ എന്നാണ് അയല്‍വാസികള്‍ പറയുന്നത്. മരിക്കുന്നതു വരെ മകളായ കൃഷ്ണപ്രിയയെപ്പറ്റി മാത്രമാണ് സംസാരിച്ചിരുന്നതെന്നും അയല്‍വാസികള്‍ പറയുന്നു.
TAGS : LATEST NEWS
SUMMARY : Krishnapriya’s father Shankaranarayanan passes away
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. വിമാനം പറന്നുയര്‍ന്ന…
ആലപ്പുഴ: മാവേലിക്കര വിഎസ്എം ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ധന്യ (39) ആണ് മരിച്ചത്. വൃക്കയിലെ കല്ല്…
കോഴിക്കോട്: ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളായ രണ്ട് പേര്‍ക്ക് കൂടി ജയില്‍ വകുപ്പ് പരോള്‍ അനുവദിച്ചു. പ്രതികളായ മുഹമ്മദ്…
തൃശൂർ: വാളയാറില്‍ അതിഥി തൊഴിലാളി ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ രാം നാരായണിന്റെ കുടുംബത്തിനൊപ്പമാണെന്ന് റവന്യൂ മന്ത്രി കെ…
കൊച്ചി: പി വി അൻവറും സികെ ജാനുവും യുഡിഎഫില്‍. അസോസിയേറ്റ് അംഗങ്ങളാക്കാൻ യുഡിഎഫ് യോഗത്തില്‍ ധാരണയായി. ഇരുവർക്കും പുറമെ വിഷ്ണുപുരം…
തിരുവനന്തപുരം: മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പ്രൈവറ്റ്…