Categories: KERALATOP NEWS

വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് യുട്യൂബ് ചാനലിനെതിരെ നിയമനടപടിയുമായി കെഎസ്ഇബി; ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു

തിരുവനന്തപുരം: വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് യൂടൂബ് ചാനലിനെതിരെ നിയമ നടപടിയുമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി). എബിസി മലയാളം ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെയാണ് നിയമ നടപടി ആരംഭിച്ചത്. യൂടൂബ് ചാനല്‍ വ്യാജവാർത്ത പ്രചരിപ്പിച്ചെന്നും അതേ മാധ്യമങ്ങളിലൂടെ ചാനൽ മാപ്പു പറയണമെന്നും കെഎസ്ഇബി വക്കീൽ നോട്ടീസിലൂടെ ആവശ്യപ്പെട്ടു. യഥാർത്ഥ വസ്തുതകൾ ചാനലിലൂടെ തന്നെ ജനങ്ങളെ അറിയിക്കാത്ത പക്ഷം ഒരു കോടി രൂപ നഷ്ട പരിഹാരം നൽകേണ്ടിവരും എന്ന് കാണിച്ചാണ് കെഎസ്ഇബി മുതിർന്ന അഭിഭാഷകനായ അഡ്വ. ബി ശക്തിധരൻ നായർ വഴി വക്കീൽ നോട്ടീസ് അയച്ചത്. ചാനല്‍ നടത്തിപ്പുകാരായ വടയാര്‍ സുനില്‍, ജി സിനുജി എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്.

“കെഎസ്ഇബി എന്ന കൊള്ളസംഘം; നിങ്ങൾ അറിയുന്നുണ്ടോ” എന്ന ശീർഷകത്തിൽ ജൂലൈ 12ന് പ്രസിദ്ധീകരിച്ച വിഡിയോയിലൂടെയാണ് ഇവർ തികച്ചും അവാസ്തവവും വസ്തുതാവിരുദ്ധവുമായ പ്രചാരണം നടത്തിയത്. കെ എസ് ഇ ബി നൽകുന്ന വൈദ്യുതി ബില്ലിലെ വിവിധ ഘടകങ്ങൾ ഒന്നൊന്നായി പരാമർശിച്ച് നടത്തിയ വ്യാജപ്രചാരണത്തിലെ ഓരോ പരാമർശങ്ങൾക്കും കൃത്യവും വ്യക്തവും നിയമപരവുമായ മറുപടി രേഖപ്പെടുത്തിയാണ് വക്കീൽ നോട്ടീസ് അയച്ചിട്ടുള്ളത്.

ജനങ്ങളുടെ ഉടമസ്ഥതയിലുള്ള, രാജ്യത്തെ നിയമവ്യവസ്ഥകൾക്കുള്ളിൽ നിന്ന് പ്രവർത്തിക്കുന്ന കെ എസ് ഇ ബി എന്ന പൊതുമേഖലാ സ്ഥാപനത്തിൻ്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുക ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം വ്യാജപ്രചാരണങ്ങൾക്കെതിരെ തുടർന്നും ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം എന്ന് കെഎസ്ഇബി അറിയിച്ചു.
<BR>
TAGS : KSEB | DEFAMATION CASE
SUMMARY : KSEB takes legal action against YouTube channel for allegedly spreading false propaganda; 1 crore compensation was demanded

Savre Digital

Recent Posts

‘അവർക്ക് മാനസിക പ്രയാസമുണ്ടാക്കിയതിൽ ഖേദിക്കുന്നു’; ഗൗരി കിഷനോട് മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്

ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…

2 hours ago

യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു

കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…

2 hours ago

പോപ്പുലർ ഫ്രണ്ടിന്റെ 67 കോടി രൂപയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…

3 hours ago

തിരുസ്വരൂപം അനാവരണം ചെയ്തു; മദര്‍ ഏലിശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു

കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…

3 hours ago

യൂട‍്യൂബ് വിഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; ഷാജൻ സ്കറിയയ്ക്ക് മുൻകൂര്‍ ജാമ‍്യം

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച്‌ യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…

4 hours ago

പ്രശ്നോത്തരി മത്സരം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…

4 hours ago