മലപ്പുറം : എടപ്പാൾ മാണൂരില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 30ല്‍ അധികം യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ 2.50ന് എടപ്പാളിനടുത്തുള്ള മാണൂരില്‍ ആണ് അപകടമുണ്ടായത്. മൂന്നുപേരുടെ പരുക്ക് ഗുരുതരമാണ്. അപകടത്തെതുടര്‍ന്ന് ബസുകളുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
ഗുരുതരമായി പരുക്കേറ്റവരിൽ ഒരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും രണ്ടു പേരെ തൃശൂര്‍ മെഡിക്കൽ കോളേജിലേക്കും മാറ്റിയിട്ടുണ്ട്. തൃശൂര്‍-മലപ്പുറം സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്.തൃശൂരിൽ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും കാസറഗോഡ് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും ആണ് കൂട്ടിയിടിച്ചത്. ബസുകളുടെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചുവരുകയാണെന്ന് പോലീസ് അറിയിച്ചു.
<BR>
TAGS : ACCIDENT
SUMMARY : KSRTC bus and tourist bus collide in Edapal; More than 30 people were injured
തിരുവനന്തപുരം: നിരത്ത് കീഴടക്കാന്‍ പുതുപുത്തന്‍ ബസുകളുമായി കെഎസ്ആര്‍ടിസി. എട്ട് ശ്രേണികളിലുള്ള 143 ബസുകളുടെ ഫ്ലാഗ്ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന്…
തിരുവനന്തപുരം: സ്കൂളുകളിൽ ഓണം, ക്രിസ്മസ്, റംസാൻ എന്നീ ആഘോഷ പരിപാടികൾ നടക്കുന്ന ദിവസം വിദ്യാർത്ഥികൾക്ക് സ്കൂളിൽ യൂണിഫോം നിർബന്ധമാക്കേണ്ടതില്ല. ഇത്…
ബെംഗളൂരു: റീൽസ് ചിത്രീകരണത്തിനിടെ ട്രാക്ടർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഹാസൻ അരക്കൽഗുഡു താലൂക്കിലെ കൊണാനുരു ഹോബ്ലി കബ്ബാലിഗെരെ…
ബെംഗളൂരു: ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവായ ബി എൽ സന്തോഷിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് കർമസമിതി നേതാവും ഹിന്ദു…
ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ ശ്രീ കൃഷ്ണ ജന്മാഷ്ടമി ഘോഷയാത്ര സെപ്റ്റംബർ 14…
ബെംഗളൂരു: ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ബെംഗളൂരുവില്‍ ഒരുങ്ങുന്നു. ബെംഗളൂരു നോർത്തിലെ മാൾ ഓഫ് ഏഷ്യയിൽ…