ബെംഗളൂരു: കർണാടക ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ചൊവ്വാഴ്ച രാവിലെ ഉത്തര കന്നഡ ഹൊന്നാവർ താലൂക്കിലെ ശരാവതി പാലത്തിന് സമീപമാണ് അപകടമുണ്ടായത്. മാവിനകുർവ സ്വദേശി രാഘവേന്ദ്ര ഗൗഡ, ഖർവ നാഥഗേരി സ്വദേശി രമേഷ് രാമചന്ദ്ര നായിക്, സാംഷി സ്വദേശി ഗൗരിഷ് മഞ്ജുനാഥ് നായിക് എന്നിവരാണ് മരിച്ചത്.
മരിച്ച മൂന്ന് പേരും അവരുടെ കുടുംബങ്ങളുടെ ഏക ആശ്രയമായിരുന്നു. കാസറഗോഡ് നിന്ന് ഹൊന്നാവർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിലേക്ക് ഹൊന്നാവറിൽ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. ഇവരിൽ രണ്ടുപേർ സംഭവസ്ഥലത്തുവെച്ചും ഗൗരീഷ് നായിക് ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. ബസ് ഡ്രൈവറുടെ അമിത വേഗവും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ ഹൊന്നാവർ പോലീസ് കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: Tragic road accident claims three young lives
ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍സിആര്‍ മേഖലയിലെ എല്ലാ തെരുവുനായകളെയും പ്രതിരോധ കുത്തിവയ്പിനും വന്ധ്യംകരണത്തിനും ശേഷം പിടികൂടിയ സ്ഥലങ്ങളില്‍തന്നെ തുറന്നുവിടാന്‍ സുപ്രീം കോടതി നിര്‍ദേശം.…
കാസറഗോഡ്: മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കോൽ സ്വദേശി മധുസൂദനനെയാണ് (50) ഇന്ന് രാവിലെ ക്വാർട്ടേഴ്‌സിനുള്ളിൽ…
കോട്ടയം: സിഎംഎസ് കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിന് വൻ വിജയം. 15 ൽ 14 സീറ്റും നേടിയാണ് കെഎസ്‌യു വിജയിച്ചത്.…
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേലമ്പ്രം സ്വദേശിയായ 47 കാരനാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത…
ബെംഗളൂരു: ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ കുടിശിക 50% ഇളവോടെ അടയ്ക്കാമെന്ന് ട്രാഫിക് പോലീസ്. നാളെ മുതൽ സെപ്റ്റംബർ 12…
ബെംഗളൂരു: ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് ബെംഗളൂരുവില്‍ നടക്കുന്ന ഏറ്റവും പഴക്കമേറിയതും വലുതുമായ സാംസ്കാരിക ഉത്സവങ്ങളിലൊന്നായ ബെംഗളൂരു ഗണേശ ഉത്സവ (ബിജിയു) ആഗസ്റ്റ്…