Categories: KARNATAKATOP NEWS

കെഎസ്ആർടിസി ബസും ടാങ്കറും കൂട്ടിയിടിച്ച് അപകടം; 20 പേർക്ക് പരുക്ക്

ബെംഗളൂരു: കർണാടക ആർടിസി ബസും ടാങ്കറും കൂട്ടിയിടിച്ച് അപകടം. ബുധനാഴ്ച ഉച്ചയ്ക്ക് 12.45ന് ബെൽത്തങ്ങാടി അയ്യപ്പക്ഷേത്രത്തിന് സമീപമാണ് സംഭവം. അപകടത്തിൽ ഇരുപതോളം പേർക്ക് പരുക്കേറ്റു. ബെൽത്തങ്ങാടിയിൽ നിന്ന് കാർക്കളയിലേക്ക് പോവുകയായിരുന്ന ബസും ഗുരുവായനകെരെയിൽ നിന്ന് ബെൽത്തങ്ങാടിയിലേക്ക് പോകുകയായിരുന്ന ടാങ്കറുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയും ചെയ്തു.

ബസ് ഡ്രൈവർ അരുൺകുമാർ (26), കണ്ടക്ടർ അബൂബക്കർ (39), ടാങ്കർ ഡ്രൈവർ സുന്ദരഗൗഡ (58), യാത്രക്കാരായ കാർത്തിക് (19), അബ്ദുൾ റഹിമാൻ (48), യശോദ (35), വിജയ (23), വാസന്തി (54), പ്രീതി (21), മംമ്ത (30), മംമ്ത (21), വാസന്തി (55), കല്യാണി (55), പത്മാവതി (37), രാഘവേന്ദ്ര (36), നാരായണ കുലാൽ (40), നാഗേഷ് ഹെഗ്‌ഡെ (63) ), നാഗേഷ് ഹെഗ്‌ഡെ (63) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർ അരുൺകുമാറിൻ്റെ പരാതിയിൽ ബെൽത്തങ്ങാടി ട്രാഫിക് പോലീസ് കേസെടുത്തു.

Savre Digital

Recent Posts

മുൻ മന്ത്രി ബി.ടി. ലളിതാ നായക് കോൺഗ്രസിൽ ചേർന്നു

ബെംഗളൂരു: മുൻ മന്ത്രി ബി.ടി. ലളിതാ നായക് കോൺഗ്രസിൽ ചേർന്നു. പാര്‍ട്ടി ആസ്ഥാനമായ ഭാരത് ജോഡോ ഭവനിൽ നടന്ന ചടങ്ങിൽ…

11 minutes ago

കീം പ്രവേശനത്തിന് 16 വരെ അപേക്ഷിക്കാം,​ ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി (KEAM) പ്രവേശനത്തിനുള്ള റാങ്ക് പട്ടിക 2025-ൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അസാധുവാക്കിയതിനാൽ, സംസ്ഥാന…

9 hours ago

വിജയപുര ബാങ്ക് കവര്‍ച്ച; ഇതുവരെ അറസ്റ്റിലായത് 15 പേര്‍, 39 കിലോ സ്വര്‍ണം കണ്ടെടുത്തു.

ബെംഗളൂരു: കര്‍ണാടകയിലെ വിജയപുര മനഗുള്ളി കാനറാ ബാങ്ക് ശാഖയില്‍ നടന്ന കവര്‍ച്ച കേസില്‍ 12 പേരെ കൂടി അറസ്റ്റ് ചെയ്തു.…

9 hours ago

പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ബസ് സര്‍വീസ്

ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള കര്‍ണാടക പബ്ലിക് സ്‌കൂളുകളിലെ (കെപിഎസ്) വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ബസ് സേവനം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. ഉപമുഖ്യമന്ത്രി ഡി…

10 hours ago

പാലക്കാട് കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരുക്ക്

പാലക്കാട്: വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരുക്ക്. പൊൻപുളി…

10 hours ago

വ്യാപക മഴയ്ക്കും കാറ്റിനും സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം,…

11 hours ago