Categories: LATEST NEWS

രാത്രിയില്‍ വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെട്ട സ്‍റ്റോപ്പിലിറക്കിയില്ല; കെഎസ്‌ആർടിസി കണ്ടക്ടറെ പിരിച്ചുവിട്ടു

തിരുവനന്തപുരം: രാത്രിയില്‍ വിദ്യാർഥിനികള്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിർത്തിക്കൊടുക്കാത്തതിന്‌ കണ്ടക്ടറെ പിരിച്ചുവിട്ട്‌ കെഎസ്‌ആർടിസി. വെള്ളിയാഴ്‌ച തൃശൂരില്‍നിന്ന്‌ തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ സൂപ്പർഫാസ്റ്റ്‌ ബസിലെ കണ്ടക്ടർ സുരേഷ്‌ ബാബുവിനെതിരെയാണ്‌ നടപടി. തിരുവനന്തപുരം സെൻട്രല്‍ യൂണിറ്റിലെ കണ്ടക്ടറാണ് സുരേഷ് ബാബു.

രാത്രിയില്‍ തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്നു കെഎസ്‌ആർടിസി. തിരുവനന്തപുരം സെൻട്രല്‍ ഡിപ്പോയിലെ RPE 546(SF) എന്ന ബസില്‍ അങ്കമാലിക്കും മുരിങ്ങൂരിനും ഇടയ്ക്കുള്ള ‘പൊങ്ങം’ എന്ന സ്ഥലത്ത് ഇറങ്ങേണ്ടിയിരുന്ന വിദ്യാർഥിനികളെയാണ് കണ്ടക്ടര്‍ ഇറക്കാതിരുന്നത്. വിദ്യാർഥിനികള്‍ ആവശ്യപ്പെട്ടിട്ടും ബസ് നിർത്താൻ ഇയാള്‍ തയ്യാറായില്ല.

പൊങ്ങത്ത് ഇറങ്ങേണ്ട വിദ്യാർഥിനികളെ ചാലക്കുടി സ്റ്റാൻഡിലാണ് ഇദ്ദേഹം ഇറക്കിയത്. രാത്രി വനിതാ യാത്രക്കാർ ആവശ്യപ്പെടുന്ന സ്റ്റോപ്പില്‍ ബസ് നിർത്തിക്കൊടുക്കണമെന്ന ഉത്തരവ് നിലനില്‍ക്കേയാണ്‌ കണ്ടക്ടർ കൃത്യവിലോപം കാട്ടിയത്‌. കെഎസ്‌ആർടിസി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

രാത്രികാലങ്ങളില്‍ വനിതാ യാത്രക്കാർ ആവശ്യപ്പെടുന്ന സ്റ്റോപ്പില്‍ ബസ് നിർത്തണമെന്ന ഉത്തരവ് നിലനില്‍ക്കെ തിരുവനന്തപുരം സെൻട്രല്‍ ഡിപ്പോയിലെ RPE 546 ബസിലെ കണ്ടക്ടറുടെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപം ഉള്ളതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാളെ സർവീസില്‍ നിന്നും നീക്കം ചെയ്യുകയായിരുന്നു. ഇനിയും ഇത്തരത്തിലുള്ള പ്രവർത്തികളുണ്ടായാല്‍ കുറ്റക്കാർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുന്നതാണെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു.

SUMMARY: KSRTC conductor dismissed for not dropping off students at requested stop at night

NEWS BUREAU

Recent Posts

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവനന്തപുരം കല്ലറ സ്വദേശി കെ. ശ്രീധരകുറുപ്പ് (88)  ബെംഗളൂരുവില്‍ അന്തരിച്ചു. മുന്‍ എന്‍ജിഇഎഫ് ജീവനക്കാരനാണ്. ഉദയനഗറിലായിരുന്നു താമസം. ഭാര്യ:…

2 hours ago

ചിത്രീകരണത്തിനിടെ അപകടം; വിനായകൻ ആശുപത്രിയിൽ

കൊച്ചി: സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെത്തുടർന്ന് നടൻ വിനായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോള്‍ എല്ലിന് പരുക്കേറ്റതിനെ തുടര്‍ന്നു താരത്തെ കൊച്ചിയിലെ…

2 hours ago

ക്രിസ്മസ്-പുതുവത്സര തിരക്ക്: മംഗളൂരു- ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: ക്രിസ്മസ് പുതുവത്സര അവധിക്കാല തിരക്ക് പരിഗണിച്ച് മംഗളൂരു- ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍  അനുവദിച്ച് റെയില്‍വേ. മംഗളൂരു ജങ്‌ഷൻ…

3 hours ago

മംഗളൂരു സർവകലാശാലയ്ക്ക് കീഴിലെ 22 സ്വകാര്യ കോളജുകൾ അടച്ചുപൂട്ടുന്നു

ബെംഗളൂരു: വിദ്യാർഥികളുടെ എണ്ണം കുറവായതിനാൽ മംഗളൂരു സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത 22 സ്വകാര്യ കോളജുകൾ അടച്ചുപൂട്ടാന്‍ തീരുമാനം. വൈസ് ചാൻസലർ…

3 hours ago

സമസ്ത ശതാബ്ദി സന്ദേശ യാത്ര; അനുഗമിച്ച് ബെംഗളൂരു എസ്.വൈ.എസ്

ബെംഗളൂരു: ഡിസംബർ 19 ന് കന്യാകുമാരിയിൽ നിന്ന് തുടക്കം കുറിച്ച സമസ്ത ശതാബ്ദി സന്ദേശ യാത്രയിൽ അനുഗമിച്ച് ബെംഗളൂരുവിലെ സമസ്തയുടെ…

3 hours ago

മ​ണ്ഡ​ല​പൂ​ജ 26നും 27​നും; ശ​ബ​രി​മ​ല​യി​ൽ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തും

തി​രു​വ​ന​ന്ത​പു​രം: മ​ണ്ഡ​ല പൂ​ജ​യോ​ട​നു​ബ​ന്ധി​ച്ച് 26നും 27​നും ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തും. വെ​ർ​ച​ൽ ക്യൂ, ​സ്‌​പോ​ട്ട് ബു​ക്കിം​ഗ് എ​ന്നി​വ​യി​ൽ നി​യ​ന്ത്ര​ണം…

3 hours ago