ബെംഗളൂരു: സ്ഥലംമാറ്റത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാരൻ ഡിവിഷണൽ കൺട്രോളറെ ആക്രമിച്ചു. ചിക്കമഗളൂരുവിലാണ് സംഭവം. ജൂനിയർ അസിസ്റ്റൻ്റ് റിതേഷ് ആണ് ഡിവിഷണൽ കൺട്രോളർ ജഗദീഷ് കുമാറിനെ കുത്തിപ്പരുക്കേൽപ്പിച്ചത്. തൻ്റെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് വീട്ടുകാരെ വിളിച്ച് കൗൺസിലിംഗ് നടത്തിയതിനാണ് കെഎസ്ആർടിസിയിലെ റിതേഷ്, ജഗദീഷിനെ കുത്തിയത്.
ഇരുവരും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ജഗദീഷ് കുമാർ കാറിൽ കയറുമ്പോൾ റിതേഷ് തടഞ്ഞു നിർത്തി കുത്തുകയായിരുന്നു. ജഗദീഷ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിന് ശേഷം റിതേഷ് ഒളിവിൽ പോയി. ഹാജർ കുറഞ്ഞത് കാരണം റിതേഷിനെ ചിക്കമഗളൂരുവിൽ നിന്ന് ബേലൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമായത്. സംഭവത്തിൽ ചിക്കമഗളൂരു ടൗൺ പോലീസ് കേസെടുത്തു.
TAGS: KARNATAKA | ATTACK
SUMMARY: KSRTC staffer stabs divisional controller officer over transfer issue
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ സ്‌പോർട്‌സ് ക്വോട്ടയിൽ കോൺസ്‌റ്റബിൾ ജനറൽ ഡ്യൂട്ടി (ഗ്രൂപ്പ് സി…
കണ്ണൂർ: കുളിപ്പിക്കുന്നതിനിടെ രണ്ടു മാസം പ്രായമായ കുട്ടി കിണറ്റിൽ വീണു മരിച്ചു. തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ട് ജാബിർ–മുബഷിറ ദമ്പതികളുടെ മകൻ…
ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷൻ (കെ.ഡബ്ല്യു.എ) ഗുരുവന്ദനം പുരസ്കാരങ്ങൾ വിതരണം ചെയ്തു. 75 വയസ്സിനു മുകളിലുള്ള മുതിർന്ന അംഗങ്ങൾക്ക് അധ്യാപന…
ബെംഗളൂരു: കേരളസമാജം നോർത്ത് വെസ്റ്റ് കലാസാഹിത്യവിഭാഗം എം.ടി. സ്മൃതി സംഘടിപ്പിച്ചു. മലയാള സാഹിത്യകാരന്മാരിൽ ഏറ്റവും ജനപ്രീതി നേടിയ ചെറുകഥാകൃത്തും, നോവലിസ്റ്റും…
കണ്ണൂര്‍: പഴം തൊണ്ടയിൽ കുടുങ്ങി 62കാരൻ മരിച്ചു. ചക്കരക്കലിൽ ആണ് സംഭവം. കാപ്പാട് പെരിങ്ങളായി കുടക്കര ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം…
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നേരിയ ഭൂചനം അനുഭവപ്പെട്ടെന്ന് നാട്ടുകാർ. ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാടാണ് വൈകിട്ട് 4.45ന് ഭൂചലനം ഉണ്ടായത്. വൈകിട്ട്…