ബെംഗളൂരു: സംസ്ഥാനത്ത് ബസ് യാത്ര നിരക്ക് 20 ശതമാനം വരെ വർധിപ്പിക്കാൻ സർക്കാരിന് നിർദേശം സമർപ്പിച്ച് കർണാടക ആർടിസി. പെട്രോൾ, ഡീസൽ വിലവർധന ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ബസ് ചാർജ് 15 മുതൽ 20 ശതമാനം വരെ വർധിപ്പിക്കണമെന്ന് നിർദേശത്തിൽ കെഎസ്ആർടിസി ആവശ്യപ്പെട്ടു. നിർദേശം ലഭിച്ചിട്ടുണ്ടെന്നും എന്നാൽ ബസ് ചാർജ് വർധിപ്പിക്കാൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.
ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ തിരിച്ചെത്തിയത് മുതൽ സംസ്ഥാനത്തോട് അനീതി കാണിക്കുകയാണ്. പെട്രോൾ, ഡീസൽ വിലവർധന സംബന്ധിച്ച് തീരുമാനം കേന്ദ്രത്തിന്റേത് മാത്രമാണെന്നും, ഇക്കാരണത്താൽ സാധാരണക്കാർ വലയുകയാണെന്നും മന്ത്രി പറഞ്ഞു. വായുവും വെളിച്ചവും ഒഴികെയുള്ള എല്ലാറ്റിനും കേന്ദ്രം കൂടുതൽ ജിഎസ്ടി ചുമത്തിയെന്നും അദ്ദേഹം പറഞ്ഞു.
നിരക്ക് വർധനയ്ക്കായി നേരത്തെയും കെഎസ്ആർടിസി സർക്കാരിന് നിർദേശം സമർപ്പിച്ചിരുന്നു. ഇതിൽ നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് വീണ്ടും നിരക്ക് വർധന ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് ബസ് നിരക്ക് വർധന അനിവാര്യമാണെന്ന് കർണാടക ആർടിസി ചെയർപേഴ്‌സൺ എസ്.ആർ. ശ്രീനിവാസ് പറഞ്ഞു. നിരക്ക് വർധന സംബന്ധിച്ചുള്ള തീരുമാനം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിവേചനാധികാരത്തിലാണ്. കെഎസ്ആർടിസി നിലനിൽക്കണമെങ്കിൽ നിരക്ക് വർധന അനിവാര്യമാണെന്നും ശ്രീനിവാസ് പറഞ്ഞു.
TAGS: KARNATAKA | KSRTC | PRICE HIKE
SUMMARY: KSRTC proposes 15-20 pc hike in bus fare, govt still undecided
കോഴിക്കോട്: വയോധികരായ സഹോദരിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഇവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.…
തിരുവനന്തപുരം: അമ്പൂരിയില്‍നിന്നു മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു. ഇന്നലെ നെയ്യാറിലെ പരിചരണ കേന്ദ്രത്തിലേക്കാണു പുലിയെ മാറ്റിയത്. പുലിയെ നിരീക്ഷിക്കാനായി…
ബെംഗളൂരു: കർണാടകയില്‍ വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അപ്പീൽ നൽകി കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
വാഷിങ്ടണ്‍: ലോകത്തെ ഏറ്റവുംവലിയ ആഡംബരക്കപ്പലായ 'ഐക്കണ്‍ ഓഫ് ദ സീസി'ലെ വാട്ടർ സ്ലൈഡ് തകർന്ന് ഒരാൾക്ക് പരുക്കേറ്റു. കപ്പലിലെ വിനോദങ്ങളുടെ…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടകയിലെ യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന് ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ തുടക്കമായി.…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഞായറാഴ്ച (10-08-2025) നടത്താൻ നിശ്ചയിച്ചിരുന്ന കായിക മത്സരങ്ങൾ പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ചു. മത്സരങ്ങള്‍ സെപ്തമ്പര്‍…