ബെംഗളൂരു: ബസുകളിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് പേയ്‌മെന്റ് നടപ്പാക്കാനൊരുങ്ങി കർണാടക ആർടിസി. ടിക്കറ്റ് അടയ്ക്കുന്നതിനായി കാർഡ് പേയ്‌മെന്റ് മെഷീനുകൾ കണ്ടക്ടർമാർക്ക് നൽകുമെന്ന് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ അൻബു കുമാർ പറഞ്ഞു.
യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യപ്രകാരം നവംബർ ഒന്നിന് ക്യാഷ് ലെസ് സംവിധാനം കെഎസ്ആർടിസി നടപ്പാക്കിയിരുന്നു. നിലവിൽ കെഎസ്ആർടിസിയുടെ 8,400 ബസുകളിൽ യുപിഐ അധിഷ്ഠിത ടിക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. ഏകദേശം 70,000 യാത്രക്കാർ പ്രതിദിനം യുപിഐ പേയ്‌മെൻ്റ് സംവിധാനം ഉപയോഗിച്ച് യാത്ര ചെയ്യുന്നുണ്ട്. ഇത് വഴി ഏകദേശം 40 ലക്ഷം രൂപ വരുമാനം കോർപ്പറേഷന് ലഭിക്കുന്നുമുണ്ട്.
എന്നാൽ ചില യാത്രക്കാർക്ക് യുപിഐ സംവിധാനം ഉപയോഗിക്കാൻ അറിയില്ല. ഇതരത്തിലുള്ളവർക്ക് വേണ്ടിയാണ് കാർഡ് പേയ്‌മെന്റ് നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സംവിധാനം അടുത്ത 15 ദിവസത്തിനുള്ളിൽ ആരംഭിക്കുമെന്ന് അൻബു കുമാർ പറഞ്ഞു. സിസ്റ്റം ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ബസുകളിൽ സ്വീകരിക്കും. ഇത് നടപ്പിലാക്കുന്നതിനായി ബാങ്കുകളുമായി ചർച്ചകൾ നടന്നുവരികയാണെന്ന് കുമാർ വ്യക്തമാക്കി. ഹാൻഡ് ഹെൽഡ് മെഷീനുകൾ ഇതിനകം സജ്ജമാണ്. സുരക്ഷാ പരിശോധനകൾക്ക് ശേഷം ഇവ ബസുകളിൽ ലഭ്യമാക്കും.
TAGS: KARNATAKA | KSRTC
SUMMARY: KSRTC plans to introduce card payment for travel
ബെംഗളൂരു: നഗരത്തിലെ നമ്മ മെട്രോ യാത്രക്കാർക്ക് ഇനി മുതല്‍ ഉബർ ആപ്പ് വഴി നേരിട്ട് ടിക്കറ്റുകൾ വാങ്ങാം. ബുധനാഴ്ച മുതല്‍…
മുംബൈ: ഇലക്ട്രിക് വാഹനങ്ങൾക്ക് ഹൈവേയിൽ ടോൾ ഒഴിവാക്കാനുള്ള നടപടിയുമായി മഹാരാഷ്ട്ര. അടുത്ത എട്ട് ദിവസത്തിനകം ഇത് നടപ്പാക്കാനാന് സ്പീക്കർ രാഹുൽ നർവേക്കർ…
ഇംഫാൽ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിലെത്തും. ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. സന്ദർശനത്തിന്റെ…
ബെംഗളൂരു: നമ്മ മെട്രോയുടെ പുതിയ ഡയറക്ടറായി അലോക് സഹായ് നിയമിച്ചു. മുൻ ഡയറക്ടർ എൻ.എം. ധോക്കെ ഫെബ്രുവരിയിൽ വിരമിച്ചിരുന്നതിനെ തുടര്‍ന്ന്…
ലഖ്‌നൗ: ഉത്തർപ്രദേശിലെ അംറോഹയിൽ ഉറക്കത്തിനിടെയിൽ മാതാപിതാക്കൾക്കിടയിൽ അബദ്ധത്തിൽ ഞെരുങ്ങി 26 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. സദ്ദാം അബ്ബാസി- അസ്മ ദമ്പതികളുടെ…
നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നാട്ടിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പുലി ഏഴ് പേരെ ആക്രമിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പുലിയെ 10…