തിരുവനന്തപുരം: കാൻസർ രോഗികള്‍ക്കും ഡയാലിസിസ് രോഗികള്‍ക്കും പൊതുഗതാഗത സംവിധാനം സൗജന്യമാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ചോദ്യോത്തര വേളയിലാണ് ഗതാഗത മന്ത്രി പുതിയ പ്രഖ്യാപനം നടത്തിയത്.
കേരളത്തില്‍ എവിടെയും കാന്‍സര്‍ ചികിത്സയ്ക്കു പോകുന്ന രോഗികള്‍ക്ക് സൂപ്പര്‍ ഫാസ്റ്റ് മുതല്‍ താഴേക്ക് എല്ലാ ബസുകളിലും ആകും സൗജന്യ യാത്ര. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധത്തിനിടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. പ്രഖ്യാപനതിനിടെ ‘ഷെയിം ഷെയിം’ എന്ന പ്രതിപക്ഷത്തിന്‍റെ മുദ്രാവാക്യം വിളിയെയും മന്ത്രി വിമർശിച്ചു.
ആർ സി സിയിലെ രോഗികള്‍ക്ക് സൗജന്യ യാത്രയെ കുറിച്ച് പറഞ്ഞപ്പോള്‍ ഷെയിം എന്നാണ് പ്രതിപക്ഷം പറഞ്ഞത്. നാട്ടുകാർക്ക് തോന്നുന്നുണ്ട് ഷെയിം ഷെയിമെന്ന്. രണ്ടു മൂന്ന് ദിവസമായി ഇവിടെ കാണിക്കുന്ന കോമാളിത്തരം കാണുമ്പോൾ നാട്ടുകാർ ഷെയിം ഷെയിമെന്ന് പറയും. സൗജന്യ യാത്രയെ കുറിച്ചുള്ള ഉത്തരവ് ഇന്ന് തന്നെ പുറത്തിറക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.
SUMMARY: KSRTC travel free for cancer patients; Transport Minister announces
ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. നിലമ്പൂർ സ്വദേശിയായ പ്രബീഷിനാണ് ആലപ്പുഴ…
ന്യൂഡല്‍ഹി: ഇന്ത്യയുടെ 53 -ാമത് ചീഫ് ജസ്റ്റിസായി സൂര്യ കാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍…
മുംബൈ: ബോളിവുഡിന്റെ ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം. അമിതാഭ് ബച്ചൻ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ധര്‍മ്മേന്ദ്രയുടെ…
തെങ്കാശി: തെങ്കാശിയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. 36 പേർക്ക് പരുക്കേറ്റു. മധുരയിൽ നിന്ന് ചെങ്കോട്ടയിലേക്കും…
കൊച്ചി: രാജ്യത്തെ കുപ്രസിദ്ധ മോഷ്ടാവായ ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ വെച്ച് നടത്തിയ…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില വീണ്ടും 92,000ല്‍ താഴെ. ഇന്ന് ഒറ്റയടിക്ക് 520 രൂപ കുറഞ്ഞതോടെ പവന് 91,760 രൂപയായാണ് സ്വര്‍ണവില…