LATEST NEWS

നിരത്ത് കീഴടക്കാൻ കെഎസ്ആർടിസി പുത്തൻ പ്രീമിയർ ക്ലാസ് ബസുകൾ; മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: നിരത്ത് കീഴടക്കാന്‍ പുതുപുത്തന്‍ ബസുകളുമായി കെഎസ്ആര്‍ടിസി. എട്ട് ശ്രേണികളിലുള്ള 143 ബസുകളുടെ ഫ്ലാഗ്ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിച്ചു. ചടങ്ങില്‍ കെഎസ്ആര്‍ടി സിയിലെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നടത്തി.

അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ബസുകളാണ് നിരത്തിലെത്തുന്നത്. ഫാസ്റ്റ്‌, സൂപ്പർഫാസ്റ്റ്‌, ലിങ്ക്‌,വോൾവോ, എസി സീറ്റർ കം സ്ലീപ്പർ, എസി സ്ലീപ്പർ, എസി സീറ്റർ, മിനി ബസ്‌ എന്നീ വിഭാഗത്തിലാണ്‌ പുതിയ ബസുകൾ. ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ചാണ് പുതിയ ലിങ്ക്‌ സർവീസുകൾ.

ദേശീയപതാകയുടെ കളര്‍ തീമില്‍ ഒരുക്കിയ ബോഡിയില്‍ കഥകളി ചിത്രം ആലേഖനം ചെയ്താണ് സീറ്റര്‍ കം സ്ലീപ്പര്‍, സ്ലീപ്പര്‍ ബസ്‌. പുഷ്ബാക്ക് സംവിധാനത്തിനൊപ്പം ഇരുനിറത്തിലുള്ള ലെതര്‍ സീറ്റുകളാണ്. ഓരോ സീറ്റിലും ചാര്‍ജര്‍, ഹാന്‍ഡ്‌ റെസ്റ്റ്, ഫുട്ട് റെസ്റ്റ് എന്നിവയുമുണ്ട്‌. സ്ലീപ്പർ ബസിലെ ബെര്‍ത്തിൽ എസി വെന്റ്‌, റീഡിങ് ലൈറ്റ്‌, മൊബൈല്‍ ഹോള്‍ഡര്‍, പ്ലഗ് പോയിന്റ്, ബോട്ടിൽ ഹോള്‍ഡര്‍, ലഗേജ് വയ്‌ക്കാനുള്ള സ്ഥലം, കര്‍ട്ടൻ എന്നിവയുണ്ട്‌. ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക് ബസിനും വ്യത്യസ്‌ത നിറമാണ്. എല്ലാബസിലും വൈഫൈ കണക്‌ഷൻ നൽകാവുന്ന ടിവിയും പുറത്തും അകത്തും കാമറകളുമുണ്ടാകും.

ഞായര്‍ വരെ കനകക്കുന്നില്‍ നടക്കുന്ന എക്‌സ്‌പോയില്‍ ബസുകള്‍ പ്രദര്‍ശിപ്പിക്കും പൊതുജനങ്ങൾക്ക്‌ ബസിലെ സ‍ൗകര്യങ്ങൾ പരിശോധിക്കാൻ അവസരമുണ്ടാകും.
SUMMARY: KSRTC’s new premier class buses to conquer the roads; Chief Minister flags off

NEWS DESK

Recent Posts

സ്കൂളുകളിൽ ആഘോഷ പരിപാടികളിൽ യൂണിഫോം വേണ്ട, സർക്കുലർ പുറത്തിറക്കി

തിരുവനന്തപുരം: സ്കൂളുകളിൽ ഓണം, ക്രിസ്മസ്, റംസാൻ എന്നീ ആഘോഷ പരിപാടികൾ നടക്കുന്ന ദിവസം വിദ്യാർത്ഥികൾക്ക് സ്കൂളിൽ യൂണിഫോം നിർബന്ധമാക്കേണ്ടതില്ല. ഇത്…

20 minutes ago

റീൽസ് ചിത്രീകരണത്തിനിടെ ട്രാക്ടർ മറിഞ്ഞ് യുവാവ് മരിച്ചു

ബെംഗളൂരു: റീൽസ് ചിത്രീകരണത്തിനിടെ ട്രാക്ടർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഹാസൻ അരക്കൽഗുഡു താലൂക്കിലെ കൊണാനുരു ഹോബ്ലി കബ്ബാലിഗെരെ…

30 minutes ago

ബിജെപി നേതാവിനെതിരെ അപകീർത്തി പരാമർശം; കര്‍മസമിതി നേതാവ് മഹേഷ് ഷെട്ടി തിമറോഡി അറസ്റ്റിൽ

ബെംഗളൂരു: ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവായ ബി എൽ സന്തോഷിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് കർമസമിതി നേതാവും ഹിന്ദു…

52 minutes ago

ശ്രീകൃഷ്ണ ജന്മാഷ്ടമി സെപ്റ്റംബർ 14 ന്

ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ്  ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ ശ്രീ കൃഷ്ണ ജന്മാഷ്ടമി ഘോഷയാത്ര സെപ്റ്റംബർ 14…

1 hour ago

ആപ്പിളിന്റ ആദ്യ ബെംഗളൂരു റീട്ടെയിൽ സ്റ്റോർ സെപ്റ്റംബർ 2 ന്

ബെംഗളൂരു: ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ബെംഗളൂരുവില്‍ ഒരുങ്ങുന്നു. ബെംഗളൂരു നോർത്തിലെ മാൾ ഓഫ് ഏഷ്യയിൽ…

2 hours ago

ഗഗന്‍യാന്‍ പരീക്ഷണ ദൗത്യത്തിന് ഡിസംബറില്‍ തുടക്കമാകും: ഐഎസ്ആര്‍ഒ മേധാവി

ന്യൂഡല്‍ഹി: ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയർമാൻ വി. നാരായണന്‍. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്,…

3 hours ago