ബെംഗളൂരു: പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കേന്ദ്രമന്ത്രി എച്ച്. ഡി. കുമാരസ്വാമിക്കെതിരെ കേസെടുത്തു. കുമാരസ്വാമിക്കെതിരായ അനധികൃത ഖനനക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥണെ കുമാരസ്വാമി ഭീഷണിപ്പെടുത്തിയതായാണ് ആരോപണം. കർണാടക ഐജി എം. ചന്ദ്രശേഖറിൻ്റെ പരാതിയിലാണ് നടപടി.
2006 മുതൽ 2008 വരെ കർണാടക മുഖ്യമന്ത്രിയായിരിക്കെ ബെള്ളാരി ശ്രീ സായി വെങ്കിടേശ്വര മിനറൽസിന് (എസ്എസ്വിഎം) നിയമവിരുദ്ധമായി 550 ഏക്കർ ഭൂമി ഖനന പാട്ടത്തിന് അനുമതി നൽകിയെന്ന ആരോപണത്തെ തുടർന്നാണ് കുമാരസ്വാമിക്കെതിരെ അന്വേഷണം ആരംഭിച്ചത്. ഖനന പാട്ടം ലംഘിച്ചുവെന്നാരോപിച്ച് നിലവിൽ കേന്ദ്ര ഘനവ്യവസായ, ഉരുക്ക് മന്ത്രിയായ എച്ച്ഡി കുമാരസ്വാമിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി കർണാടക ലോകായുക്തയുടെ പ്രത്യേക അന്വേഷണ സംഘം ഗവർണറെ സമീപിച്ചിരുന്നു.
TAGS: KARNATAKA | KUMARASWAMY
SUMMARY: Union Minister H D Kumaraswamy booked for threatening police officer
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…