ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോള – ഷിരൂർ പാതയിലെ മണ്ണിടിച്ചിലുണ്ടായ സ്ഥലം സന്ദർശിച്ച് കേന്ദ്ര ഘനവ്യവസായ മന്ത്രി എച്ച്. ഡി. കുമാരസ്വാമി. നിലവില്‍ സൈന്യമെത്തേണ്ട സാഹചര്യമില്ലെന്ന് കുമാരസ്വാമി വ്യക്തമാക്കി. കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കുമെന്നും എന്‍ഡിആര്‍എഫ് ഉൾപ്പെടെയുള്ള ദൗത്യ സംഘം അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.
അതേസമയം സൈന്യത്തിന്റെ സഹായം വേണമെന്നാണ് അർജുന്റെ കുടുംബം ആവശ്യപ്പെടുന്നത്. മണ്ണിടിച്ചിലിൽ കുടുങ്ങിയവര്‍ക്കായുള്ള തിരിച്ചില്‍ പുരോഗമിക്കുകയാണ്. നനഞ്ഞ മണ്ണും ഉറവകളും തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. 60ലധികം രക്ഷാപ്രവര്‍ത്തകരാണ് തിരച്ചിലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സിഗ്നല്‍ ലഭിച്ച മൂന്നിടങ്ങളില്‍ റഡാര്‍ ഉപയോഗിച്ച് എന്‍ഐടി സംഘത്തിന്‍റെ പരിശോധന നടത്തി. എന്നാല്‍ നനഞ്ഞ മണ്ണായതിനാല്‍ സിഗ്നല്‍ കൃത്യമല്ല. ലോറിയെക്കുറിച്ച് കൃത്യമായ സൂചനകളിലേക്ക് ഇതുവരെ എത്താനായില്ല.
ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥലത്ത് ഇപ്പോഴും മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നുണ്ട്. തിരച്ചില്‍ തുടങ്ങിയിട്ട് ഇന്നേക്ക് അഞ്ചാം ദിവസമാണ്. അര്‍ജുനടക്കം 3 പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് ലഭ്യമായ വിവരം. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും സ്ഥലത്തുണ്ട്. റഡാർ കൂടി എത്തിച്ചതോടെ തിരച്ചിൽ വേഗത്തിലായിട്ടുണ്ട്. സൂറത്കല് എന്ഐടിയിലെ വിദഗ്ധസംഘമാണ് റഡാറുമായുള്ള തിരച്ചിലിന് നേതൃത്വം നൽകുന്നത്.
TAGS: KARNATAKA | LANDSLIDE | HD KUMARASWAMY
SUMMARY: Kumaraswamy visits ankola shiroor landslide area
വയനാട്: വയനാട് തുരങ്കപാത നിർമാണം സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി ഹർജി നല്‍കിയിരുന്നു. ഈ…
ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഗാന്ധി കുടുംബത്തിന് വലിയ ആശ്വാസം. ഡല്‍ഹി കോടതി എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിന്റെ കുറ്റപത്രം സ്വീകരിച്ചില്ല. അന്വേഷണം…
തിരുവനന്തപുരം: കേരളത്തിൽ റെക്കോര്‍ഡുകള്‍ ഭേദിച്ച് 90,000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. ഉടന്‍ തന്നെ ഒരു ലക്ഷവും കടന്നു കുതിക്കുമെന്ന്…
കോഴിക്കോട്: സരോവരം പാർക്കിന് സമീപം ചതുപ്പില്‍ കണ്ടെത്തിയ മൃതദേഹം വെസ്റ്റ്ഹില്‍ സ്വദേശി വിജിലിന്റേതെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം വിജിലിന്റേതെന്ന്…
മലപ്പുറം: മലപ്പുറം വേങ്ങരയില്‍ യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേറൂര് മിനി കാപ്പ് സ്വദേശി നിസാറിന്റെ…
ബെംഗളൂരു: സാമൂഹിക പ്രവർത്തനം സമാനതകളില്ലാത്ത നന്മയാണെന്നും അത് ആത്മപ്രശംസക്ക് വേണ്ടിയാവരുതെന്നും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ. എൻ.എ. മുഹമ്മദ്…