ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം സ്ഥാപക പ്രസിഡന്റായ കെ വി ജി നമ്പ്യാരുടെ സ്മരണാർത്ഥം സംഘടിപ്പിച്ച എട്ടാമത് മലയാളം കവിതാരചന മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. അനിത എസ് നാഥ് ഒന്നാം സമ്മാനവും രമ പ്രസന്ന പിഷാരടി രണ്ടാം സമ്മാനവും ശിവകുമാർ എസ് മൂന്നാം സമ്മാനവും കരസ്ഥമാക്കി.ജീവ തോമസ്, പ്രിയ എം, പ്രിയ സുധിർ ഇ കെ എന്നിവർ പ്രോത്സാഹനസമ്മാനത്തിന് അർഹരായി.
‘അച്ഛൻ’ എന്ന വിഷയത്തെ ആധാരമാക്കിയാണ് കവിതകൾ രചിച്ചത്. ബെംഗളൂരുവിലെ വിവിധഭാഗങ്ങളില്‍ നിന്നുള്ള സാഹിത്യപ്രേമികളായ മലയാളികളിൽ നിന്നും മികച്ച പ്രതികരണമാണ് മത്സരത്തിന് ലഭിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു. കേരളത്തിലെ പ്രമുഖരായ വ്യക്തികളാണ് കവിതകൾ വിലയിരുത്തി വിജയികളെ തിരഞ്ഞെടുത്ത്. അടുത്തമാസം സമാജം കാര്യാലയത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
<br>
TAGS : KUNDALAHALLI KERALA SAMAJAM
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…
ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…
ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ…
ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…
ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി…
ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ മേള ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ സ്വാതന്ത്ര്യസമര സേനാനികളായ കിട്ടൂർ…