കുവൈത്തില്‍ വാഹനാപകടത്തില്‍ ഏഴ് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. കുവൈത്തിലെ സെവൻത് റിങ് റോഡിലാണ് അപകടമുണ്ടായത്. 10 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 6 പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിക്കുകയായിരുന്നു. ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ബീഹാർ, തമിഴ്നാട് സ്വദേശികളായ തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. 3 പേർ ചികിത്സയിലാണ്. രാവിലെ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന തൊഴിലാളികളുടെ വാനിന് പിന്നിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു.
ഇതോടെ തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന വാൻ നിയന്ത്രണം വിട്ട് ഫ്‌ളൈ ഓവറിന് താഴത്തെ മതിലില്‍ വന്നിടിക്കുകയായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തില്‍ വാഹനം പൂർണമായും തകർന്നു.
TAGS : KUWAIT | ACCIDENT | DEATH
SUMMARY : Car accident in Kuwait; 7 Indian workers died, 3 people injured
ഡൽഹി: ഡൽഹിയിലെ വായു മലിനീകരണം ശക്തമായി തുടരുന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ണായക നടപടി പ്രഖ്യാപിച്ചു. കൂടാതെ സർക്കാർ ഓഫീസുകളുടെ പ്രവർത്തന…
പാലക്കാട്: അട്ടപ്പാടി കരുവാര ഈരില്‍ പാതി പണി കഴിഞ്ഞ വീട് ഇടിച്ച് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. ആദി (7), അജിനേഷ് (4)…
ബെംഗളൂരു: കര്‍ണാടകയില്‍ വാഹനാപകടത്തില്‍ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ യുവാവ് മരിച്ചു. കൊളഗപ്പാറ റോക്ക് വാലി ഹൗസിംഗ് കോളനിയില്‍ താമസിക്കുന്ന…
തിരുവനന്തപുരം: എറണാകുളം-ബെംഗളൂരു വന്ദേഭാരത് സര്‍വീസ് ഉദ്ഘാടനത്തിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി…
പാലക്കാട്: ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് വലത് കൈ മുറിച്ചു മാറ്റേണ്ടിവന്ന പല്ലശ്ശന സ്വദേശിയായ ഒമ്പതു വയസ്സുകാരിയുടെ കുടുംബത്തിന്…
കോഴിക്കോട്: അരീക്കോട് സ്വദേശിയും ഇടത് സെെബറിടങ്ങളിലെ സജീവ സാന്നിധ്യവും, യൂടൂബറുമായ അബു അരീക്കോടിനെ മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി മര്‍ക്കസ്…