ലാൽബാഗിൽ ആദ്യ ഭിന്നശേഷി സൗഹൃദ ശുചിമുറി തുറന്നു

ബെംഗളൂരു: ലാൽബാഗ് ബൊട്ടാനിക്കൽ ഗാർഡനിൽ ആദ്യ ഭിന്നശേഷി സൗഹൃദ ശുചിമുറി തുറന്നു. ബെംഗളൂരുവിലെ സന്നദ്ധ സംഘടനയായ റാമ്പ് മൈ സിറ്റി,  ഓസ്ട്രേലിയൻ കോൺസുലേറ്റ് ജനറലുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്ത്യയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മിഷണർ ഫിലിപ്പ് ഗ്രീൻ പദ്ധതി ഉദ്ഘാടനം ചെയ്തു. തേജസ്വി സൂര്യ എംപി പങ്കെടുത്തു.

ബെംഗളൂരുവിനെ വീൽചെയർ  സൗഹൃദ നഗരമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് റാമ്പ് മൈ സിറ്റി അധികൃതർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി നഗരത്തിലെ പാർക്കുകൾ, സ്കൂളുകൾ, ഉൾപ്പെടെ ഇടങ്ങളിൽ പത്തിലേറെ ഭിന്നശേഷി സൗഹൃദ ശുചിമുറികൾ കൂടി നിർമിക്കുമെന്നും സംഘടന വ്യക്തമാക്കി.

SUMMARY: Lalbagh opens its first disability-friendly washroom.

LEAVE A REPLY

Please enter your comment!
Please enter your name here