ബെംഗളൂരു: ലാൽബാഗ് പുഷ്പമേള സന്ദർശിക്കാൻ താല്പര്യമുള്ളവർക്ക് ഓൺലൈനിൽ ടിക്കറ്റ് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തി. https://hasiru.karnataka.gov.in/flowershow/login.aspx എന്ന ലിങ്കിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പ്രവേശന കവാടത്തിലേക്ക് ക്യു ആർ കോഡ് സ്കാൻ ചെയ്ത് അകത്തേക്ക് പ്രവേശിക്കാം.
ഈമാസം 18 വരെയാണ് പുഷ്പമേള. സ്വാതന്ത്ര്യസമര സേനാനികളായ കിട്ടൂർ റാണി ചെന്നമ്മ, ക്രാന്തിവീര സങ്കോളി രായണ്ണ എന്നിവരുടെ ജീവിതമാണ് മേളയുടെ പ്രമേയം. കിട്ടൂർ രാജവംശത്തിന്റെ കോട്ടയുടെ പൂക്കളിൽ തീർത്ത കൂറ്റൻ മാതൃകയാണ് മേളയുടെ പ്രധാന ആകർഷണം. കിട്ടൂർ റാണി ചെന്നമ്മയുടെ അന്ത്യവിശ്രമ സ്ഥലത്തിന്റെ മാതൃകയും പൂക്കൾ കൊണ്ട് നിർമിച്ചിട്ടുണ്ട്. ഇരുവരെയും സംബന്ധിക്കുന്ന ചരിത്ര വസ്തുതകൾ പ്രദർശിപ്പിക്കാൻ 8 സ്ക്രീനുകൾ ലാൽബാഗിൽ സ്ഥാപിച്ചിട്ടുണ്ട്.
മുതിർന്നവർക്കു വാരാന്ത്യങ്ങളിൽ 100 രൂപയും മറ്റു ദിവസങ്ങളിൽ 80 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 12 വയസ്സിനു മുകളിലുള്ള കുട്ടികൾ 30 രൂപയും നൽകണം. അവധി ദിവസങ്ങളിലൊഴികെ യൂണിഫോമിലെത്തുന്ന സ്കൂൾ വിദ്യാർഥികൾക്കു പ്രവേശനം സൗജന്യമാണ്.
SUMMARY: Lalbagh Flower Festival; Entry tickets can be purchased online
കൊച്ചി: കരിപ്പൂർ സ്വർണവേട്ടയില്‍ പോലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചു. കസ്റ്റംസ് ഏരിയയില്‍ സ്വർണം പിടിക്കാൻ പോലീസിന് അധികാരമില്ല. സ്വർണക്കടത്ത്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 880 രൂപ ഉയർന്നിരുന്നു. ഇന്ന്…
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്ത കന്യാസ്ത്രീക്കെതിരെ പരാതി. അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസിനെതിരെ സുപ്രീംകോടതി…
വയനാട്: വയനാട് അട്ടമല ഏറാട്ടുകുണ്ട് വനമേഖലയിലേക്ക് പോയ ആദിവാസി കുടുംബത്തെ കണ്ടെത്താനുള്ള ശ്രമം ഇന്നും തുടരും. ഏറാട്ടുകുണ്ട് ഉന്നതിയിലെ കൃഷ്ണൻ,…
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ അന്തിമവാദം പൂർത്തിയായിരുന്നു. പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണം…
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ ഭാരതീയ ജനത പാർട്ടിയിൽ (ബിജെപി) ചേർന്നു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട്…