LATEST NEWS

കോഗിലുവിലെ ഭൂ​മി ഒ​ഴി​പ്പി​ക്ക​ൽ; വീട് നഷ്ടപ്പെട്ടവര്‍ക്ക് ഫ്ലാറ്റ് നല്‍കും, ജനുവരി ഒന്നു മുതൽ കൈമാറും

ബെംഗളൂരു: യെലഹങ്ക കോഗിലുവിലെ ഭൂ​മി ഒ​ഴി​പ്പി​ക്ക​ലില്‍ വീടുകൾ നഷ്ടമായവരെ ഫ്ലാറ്റുകളിലേക്ക് പുനരധിവസിപ്പിക്കാൻ കർണാടക സർക്കാർ. രാജീവ് ഗാന്ധി ആവാസ് യോജന പദ്ധതിക്ക് കീഴിലാണ് ഫ്ലാറ്റ് നൽകുക. ബൈയപ്പനഹള്ളിയിൽ സംസ്ഥാന ഭവനബോർഡ് നിർമിച്ച മൾട്ടിസ്റ്റോറി ഹൗസിങ് പ്രോജക്ടിൽ നിർമിച്ച ഫ്ലാറ്റുകളാണ് അനുവദിക്കുക. വീടുലഭിക്കാൻ അർഹരായവരെ രേഖകൾ പരിശോധിച്ച് കണ്ടെത്തി പുനരധിവസിപ്പിക്കും. ജനുവരി ഒന്നിന് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഇത് നടപ്പാക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

1187 ഫ്ലാറ്റുകളാണ് ഇതിലു ള്ളത്. 11.20 ലക്ഷം രൂപ വിലയുള്ളവയാണിവയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ അഞ്ചുലക്ഷം രൂപ കോർപ്പറേഷൻ നൽകും. കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്നായി എസ്‌സി എസ്‌ടി വിഭാഗത്തിന് 4.5 ലക്ഷം രൂപയും ജനറൽ വിഭാഗത്തിന് 2.7 ലക്ഷം രൂപയും സബ്‌സിഡിയും ലഭിക്കും. ബാക്കിതുക വായ്പ എടുത്തുനൽകും.

167 വീടുകളാണ് കോഗിലുവിൽ ഉണ്ടായിരുന്നതെന്നും ഇവ ഷെഡുകളായിരുന്നെ ന്നും മുഖ്യമന്ത്രി പറഞ്ഞു. അർഹരായ കുടുംബങ്ങളെ കണ്ടെത്താൻ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതി സ്ഥലം സന്ദർശിച്ചു രേഖകൾ പരിശോധിക്കും. റേഷൻ കാർഡ്, ആധാർ തുടങ്ങിയ രേഖകൾ പരിശോധിച്ച ശേഷം പുനരധിവാസം സംബന്ധിച്ചു തീർപ്പുണ്ടാകും. ഭവനമന്ത്രി സമീർ അഹമ്മദ് ഖാന്റെ മേൽനോട്ടത്തിലായിരിക്കും ഇത് നടക്കുക. കൈയേറിത്താമസിച്ചതാണ് ഈ കടുംബങ്ങളെങ്കിലും മാനുഷികപരിഗണനവെച്ചാണ് ഇവരെ പുനരധിവസിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​യി​രു​ന്നു ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ഡി​സം​ബ​ര്‍ ഇ​രു​പ​തി​നാ​ണ് യെ​ല​ഹ​ങ്ക​യി​ലെ കൊ​ഗി​ലു ഗ്രാ​മ​ത്തി​ല്‍ കൈ​യേ​റ്റം ആ​രോ​പി​ച്ച് നാ​ന്നൂ​റി​ല​ധി​കം വീ​ടു​ക​ള്‍ അ​ധി​കൃ​ത​ര്‍ പൊ​ളി​ച്ചു​മാ​റ്റി​യ​ത്.

അതിനിടെ, കോഗിലുവിൽ സംസ്ഥാന മനുഷ്യാവകാശക്കമ്മിഷൻ സംഘം കോളനി സന്ദർശിച്ചു തെളിവെടുപ്പു നൽകി. താമസക്കാർക്ക് ബദൽ സംവിധാനം ഏർപ്പെടുത്തിയിട്ടില്ലെന്നും സർക്കാരിനോട് പ്രതികരണം തേടുമെന്നും കമ്മിഷൻ ചെയർമാൻ ടി. ശ്യാംഭട്ട് പറഞ്ഞു.
SUMMARY: Land acquisition in Kogilu; Flats will be handed over to those who lost their homes, starting from January 1

NEWS DESK

Recent Posts

യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി മകൻ പ്രവര്‍ത്തിച്ചു; അമ്മയെ സഹകരണ ബാങ്കില്‍ നിന്നും പിരിച്ചുവിട്ടതായി പരാതി

തൊടുപുഴ: 16 വയസുള്ള മകന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അമ്മയെ ബാങ്കിലെ ജോലിയില്‍ നിന്ന് സിപിഎം…

51 minutes ago

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വർധനവ്. പവന് 840 രൂപ ഉയർന്ന് വില 99,880 രൂപയിലെത്തി. ഗ്രാമിന് 105 രൂപ…

2 hours ago

പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

കൊച്ചി: വടക്കന്‍ പറവൂരിലെ ഡോണ്‍ ബോസ്‌കോ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ…

2 hours ago

സ്വിറ്റ്സര്‍ലൻഡ് ബാറിലെ സ്ഫോടനം: മരണസംഖ്യ 47 ആയി

ബേണ്‍: പുതുവത്സര ആഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ ബാറില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. 100 ലധികം പേർക്ക് പരുക്കേല്‍ക്കുകയും…

3 hours ago

നേത്രാവതി, മത്സ്യഗന്ധ എക്സ്​പ്രസ് ഒരുമാസത്തേക്ക് പൻവേൽ ജങ്​ഷന്‍ വരെ മാത്രം

മുംബൈ: കുർള ലോക്മാന്യ തിലക് ടെർമിനലില്‍ പിറ്റ്‌ലൈൻ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ കൊങ്കണ്‍ വഴി മംഗളൂരു ഭാഗത്തേക്കുള്ള രണ്ടു ട്രെയിന്‍ സര്‍വീസുകളില്‍…

3 hours ago

ശബരിമല സ്വർണക്കൊള്ള: സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് സിബിഐയെ ഏൽപ്പിക്കണമെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ(ഐബി). കേസിന് അന്തർസംസ്ഥാനവും അന്തർദേശീയവുമായ ബന്ധങ്ങളുള്ളതിനാൽ യഥാർഥവസ്തുത പുറത്തുവരണമെങ്കിൽ…

4 hours ago