LATEST NEWS

ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; ബസിന് മുകളിലേക്ക് പാറകളിടിഞ്ഞ് വീണു, 15 മരണം

ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ ബിലാസ്പുർ ജില്ലയിൽ മണ്ണിടിഞ്ഞ് സ്വകാര്യ ബസ്സിനു മുകളിലേക്ക് പതിച്ച് വൻ അപകടം. മണ്ണിടിച്ചിലിൽ മണ്ണും പാറകളും ബസിനുമുകളിലേക്ക് പതിച്ച് ബസിലുണ്ടായിരുന്ന 15 പേർമരിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നാല് പേരെ രക്ഷപ്പെടുത്തി.

https://twitter.com/DDNewslive/status/1975576389551321569?ref_src=twsrc%5Etfw  

തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. ബസിൽ യാത്രക്കാരടക്കം മുപ്പതിലധികം പേർ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. യാത്രക്കിടെ സ്യകാര്യ ബസിനു മുകളിലേക്ക് പാറകളും മണ്ണുകളും പതിക്കുകയായിരുന്നു. നിരവധി യാത്രക്കാർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങി കിടക്കുകയാണെന്നാണ് വിവരം.

മരോട്ടൻ-കലൗൾ റൂട്ടിൽ സഞ്ചരിക്കുകയായിരുന്ന ബസിനുമുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. പാറകളും നീക്കം ചെയ്യുന്നതിന്റെയും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പോലീസ്, ഫയർഫോഴ്‌സ്, ദുരന്തനിവാരണ അതോറിറ്റി സംഘങ്ങൾ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.
SUMMARY: Landslide in Himachal Pradesh; 15 dead as rocks fall on bus

NEWS DESK

Recent Posts

ശിശു സംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുള്‍പ്പടെ നാലു പേര്‍ക്കെതിരെ ലൈംഗീക അതിക്രമം

കൊച്ചി: കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുള്‍പ്പെടെ നാല് അന്തേവാസികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടന്ന ഞെട്ടിക്കുന്ന…

21 minutes ago

ശാസ്ത്രസാഹിത്യ വേദി സംവാദം നാളെ

ബെംഗളൂരു: ശാസ്ത്രസാഹിത്യ വേദി ബെംഗളൂരു സംഘടിപ്പിക്കുന്ന 'നിർമിതബുദ്ധി സർഗരചനയിൽ' സംവാദം നാളെ വൈകിട്ട് 3ന് ജീവൻബീമ നഗറിലെ കാരുണ്യ ഹാളിൽ…

1 hour ago

സ്വര്‍ണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാം വില 170 രൂപ കൂടി 11,535 രൂപയും പവന്‍ വില 1,360…

2 hours ago

വൃക്ഷത്തൈകള്‍ നട്ടു

ബെംഗളൂരു : കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റിന് (കെഎൻഇടി) കീഴിലുള്ള ഇന്ദിരനഗർ പിയു കോളേജിലെ സ്റ്റുഡൻസ് കൗൺസിലും പരിസ്ഥിതി ക്ലബ്ബും…

2 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: വടകര പുറമേരി കൂവേരി കുഞ്ഞികൃഷ്ണക്കുറുപ്പ് (88) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര എന്‍ ആര്‍ ലേ ഔട്ടിലായിരുന്നു താമസം. ദീര്‍ഘകാലം…

3 hours ago

താമരശ്ശേരി ഫ്രഷ്കട്ട് സമരം; ഒരാള്‍ കൂടി അറസ്റ്റില്‍

കോഴിക്കോട്: താമരശ്ശേരി ഫ്രഷ്കട്ട് സമരത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൂടത്തായി പുവ്വോട്ടില്‍ റസാഖിനെയാണ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി ഡിവൈഎസ്പിക്ക് കീഴിലെ…

3 hours ago