ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 19 എൻഎച്ച്പിസി (നാഷണൽ ഹൈഡ്രോളിക് പവർ കോർപ്പറേഷൻ) തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ കുടുങ്ങി. ധൗളിഗംഗ പവർ പ്രോജക്ടിന്റെ ഭാഗമായുള്ള പവർ ഹൗസിലേക്കുള്ള തുരങ്കത്തിന്റെ പ്രവേശന കവാടം മണ്ണിടിഞ്ഞ് പൂർണ്ണമായി അടഞ്ഞതോടെയാണ് തൊഴിലാളികൾ അകത്തായത്.
വലിയ പാറകളാൽ തുരങ്കത്തിന്റെ വാതിൽ അടഞ്ഞ നിലയിലാണ്. മണ്ണും പാറയുമെല്ലാം നീക്കം ചെയ്ത് തുരങ്കത്തിൽ നിന്ന തൊഴിലാളികളെ പുറത്തെടുക്കാൻ നീക്കം തുടരുകയാണ്. ജെസിബിയും മറ്റ് മെഷീനുകളും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്.. ദുരന്തനിവാരണ സേനയും പോലീസും ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്. തുരങ്കത്തിൽ നിന്നും പുറത്തേക്കുള്ള വഴിയിലെ തടസങ്ങൾ നീക്കി വരികയാണെന്നും, പരമാവധി വേഗം തന്നെ തൊഴിലാളികളെ പുറത്തെത്തിക്കാനാകുമെന്നും ധാർച്ചുല ഡെപ്യൂട്ടി ജില്ലാ മജിസ്‌ട്രേറ്റ് ജിതേന്ദ്ര വർമ്മ പറഞ്ഞു.
SUMMARY: Landslide in Uttarakhand; 19 workers trapped in tunnel; Rescue operation continues
കോഴിക്കോട്:പുല്ലാളൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു. പരപ്പാറ ചെരച്ചോറമീത്തല്‍ റിയാസിന്റെ ഭാര്യ സുനീറയാണ് മരിച്ചത്. വീടിന്റെ വരാന്തയില്‍ ഇരിക്കുന്നതിനിടെയാണ് ഇടിയേറ്റത്. കോഴിക്കോട്…
തിരുവനന്തപുരം: മധ്യ കേരളത്തിലെ റെയില്‍വേ യാത്രക്കാര്‍ക്ക് ആശ്വാസം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിനത്തുടര്‍ന്ന് രണ്ട് പ്രധാന എക്‌സ്പ്രസ്…
ചെന്നൈ: കരൂർ അപകടത്തില്‍ പ്രഖ്യാപിച്ച ധനസഹായം കൈമാറിയതായി തമിഴക വെട്രി കഴകം (ടിവികെ) അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം…
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് കപ്പലുകള്‍ക്ക് ഇന്ധനം നല്‍കുന്ന ഷിപ്പ് ടു ഷിപ്പ് ബങ്കറിങ് സർവീസ് തുടങ്ങി. അദാനി ബങ്കറിങ്…
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാമഴ ശക്തമാകുന്ന സാഹചര്യത്തില്‍ പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്ത്. ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പില്‍…
ധാക്ക: ധാക്കയിലെ ഹസ്രത്ത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ ടെർമിനലില്‍ ശനിയാഴ്ച വൻ തീപിടുത്തമുണ്ടായി. തീപിടുത്തത്തെ തുടര്‍ന്ന് എല്ലാ വിമാന…