ബെംഗളൂരു: ഹൊസൂർ ദേശീയപാതയിലെ അത്തിബലെയിൽ നിർമാണത്തിനിടെ റോഡ് ഇടിഞ്ഞുതാഴ്ന്ന സംഭവത്തില്‍ ഇടിഞ്ഞ ഭാഗം പുനസ്ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചതായി ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ). പാതയിലെ അത്തിബലെയിലെ നിർമാണം 10 ദിവസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നും എൻഎച്ച്എഐ അധികൃതര്‍ അറിയിച്ചു. അതുവരെ വാഹനങ്ങൾ സർവീസ് റോഡിലൂടെ കടത്തിവിടും. സുരക്ഷയ്ക്കായി കൂടുതൽ ജീവനക്കാരെയും സിഗ്‌നലുകളും സ്ഥാപിച്ചു. നിർമാണം ദ്രുതഗതിയിൽ പൂർത്തീകരിക്കുന്നതിന് കൂടുതൽ ജീവനക്കാരെ നിയോഗിച്ചതായും എൻഎച്ച്എഐ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി ചന്ദാപുര–അത്തിബലെ ഇടനാഴി വീതികൂട്ടുന്നതിനിടെയാണ് പ്രധാന റോഡ് ഇടിഞ്ഞത്. ഇതേ തുടര്‍ന്നു ബൊമ്മസന്ദ്ര മുതൽ ഇലക്ട്രോണിക് സിറ്റിവരെയുള്ള പാതയിലെ ഗതാഗത കുരുക്ക് രൂക്ഷമായിരുന്നു. സംസ്ഥാനാന്തര ബസ് സർവീസുകളെയും ഇത് ബാധിച്ചു. 6 വരി പാതയിൽ ചന്ദാപുര–അത്തിബലെ വരെയുള്ള ഭാഗത്താണ് റോഡ് വീതികൂട്ടുന്ന പ്രവൃത്തികൾ നടക്കുന്നത്.
SUMMARY: Landslide on Attibale Road; Work to restore the collapsed section has begun
ജലന്ധർ: പഞ്ചാബിലെ ജലന്ധറിൽ ആം ആദ്മി പാർട്ടി (എഎപി) നേതാവ് ലക്കി ഒബ്‌റോയിയെ അജ്ഞാതർ വെടിവെച്ചു കൊന്നു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.…
ബെംഗളൂരു: ടി.ദാസറഹള്ളി ചോക്കസാന്ദ്ര നേതാജി നഗര്‍ സെന്റ് ജോസഫ്സ് ആൻഡ് സെന്റ് ക്ലാരറ്റ് പള്ളിയിലെ തിരുനാളിന് ഇന്ന് വൈകിട്ട് 5.40ന്…
കാസറഗോഡ്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്ക് ഇന്ന് കാസറഗോഡ് തുടക്കമാവും. 'കേരളത്തെ വീണ്ടെടുക്കാൻ യു..ഡി.എഫ്'…
ബെംഗളൂരു: മൈസൂരു സരഗൂരിൽ കാട്ടാന ആക്രമണത്തിൽ 70-കാരൻ കൊല്ലപ്പെട്ടു. മതകരെ സ്വദേശി മാദയാണ് മരിച്ചത്. ബന്ദിപ്പുർ കടുവസങ്കേതത്തിലെ മൊളെയൂരില്‍ വ്യാഴാഴ്ച…
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടനും നിര്‍മാതാവുമായ മണിയന്‍ പിള്ള രാജുവിന്റെ ആഢംബര കാറിടിച്ച് രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് ഗുരുതര പരുക്ക്. വ്യാഴാഴ്ച…
വയനാട്: വയനാട്ടിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി സജീർ(42) ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന സജീറിന്റെ ഭാര്യയും…