തൃശൂർ: വടക്കാഞ്ചേരിക്കും വള്ളത്തോൾ നഗറിനുമിടയ്ക്ക് അകമലയിൽ റെയിൽവേ ട്രാക്കിലേക്കു മണ്ണിടിഞ്ഞുവീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. അകമല റെയിൽവേ ഓവർബ്രിഡ്ജിന് സമീപമാണ് മണ്ണിടിഞ്ഞത്. കഴിഞ്ഞ മഴക്കാലത്ത് മണ്ണിടിഞ്ഞതിനെ തുടർന്നുള്ള സംരക്ഷണഭിത്തി നിർമ്മാണ പുരോഗമിക്കുന്നതിനിടയിലാണ് വീണ്ടും മണ്ണിടിച്ചിൽ. തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന ട്രാക്കിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. റെയിൽവേ ജീവനക്കാർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
തൃശൂരിലേക്കുള്ള ട്രെയിനുകൾ വൈകിയോടുകയാണ്. ലോകമാന്യതിലക്–കൊച്ചുവേളി എക്സ്പ്രസ് (12201), നിലമ്പൂർ റോഡ്–കോട്ടയം എക്സ്പ്രസ് (16325), മംഗളൂരു–തിരുവനന്തപുരം വന്ദേഭാരത് (20633), പാലക്കാട്–പുനലൂർ പാലരുവി എക്സ്പ്രസ് (19792) എന്നീ ട്രെയിനുകളാണ് വൈകുന്നത്.
SUMMARY: Landslide on railway track from Shoranur to Thrissur; Train traffic disrupted
ഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ പാക്കിസ്ഥാനില്‍ ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ വെളിപ്പെടുത്തി ഇന്ത്യൻ വ്യോമസേനാ മേധാവി.…
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മക്കള്‍ ശക്തി കക്ഷി ഉള്‍പ്പെടെ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി…
അരൂർ: അരൂർ റെയില്‍വേ സ്റ്റേഷന് സമീപം യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ധർമ്മേക്കാട് രതീഷിന്റെ മകള്‍ അഞ്ജന(19)യാണ്…
തിരുവനന്തപുരം: ചാക്കയില്‍ നാടോടി പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച കേസില്‍ പ്രതി ഹസൻകുട്ടിക്ക് 65 വർഷം തടവും 72,000 രൂപ പിഴയും. തിരുവനന്തപുരം…
ആലപ്പുഴ: കാലിലെ മുറിവിന് ചികിത്സ തേടിയ സ്ത്രീയുടെ വിരലുകള്‍ മുറിച്ചുമാറ്റിയതായി പരാതി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. കുത്തിയതോട്…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവ്. ഇന്ന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,820 രൂപയിലെത്തി. പവന്…