ബെംഗളുരു: കനത്ത മഴയില്‍ മണ്ണിടിഞ്ഞതിനെ തുടർന്ന് ബെംഗളൂരു-മംഗളൂരു പാതയിൽ ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. സകലേശപുര യ്ക്ക് സമീപം യേഡകുമാരിയിൽ റെയിൽപാളത്തില്‍ ശനിയാഴ്ച വൈകിട്ട് 4.30 ഓടെയാണ് മണ്ണിടിഞ്ഞത്. ശ്രീവാഗിലു–യെഡകുമാരി, യെഡകുമാരി–കഡഗരവള്ളി, കടഗരവള്ളി–ഡോണിഗൽ സെക്ഷനുകൾക്കിടയിലും മണ്ണിടിച്ചിൽ ഉണ്ടായി. മംഗളൂരു-ഹസ്സൻ സെക്ഷനിലെ എല്ലാ ട്രെയിൻ സർവീസുകളും ഇതേ തുടര്‍ന്നു തടസ്സപ്പെട്ടു.
പാളത്തിൽ നിന്ന് മണ്ണുനീക്കുന്നത് രാത്രിയും പുരോഗമിക്കുകയാണെന്ന് റെയിൽവേ അറിയിച്ചു. മംഗളുരു വഴിയുള്ള കണ്ണൂർ-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16512), പാലക്കാട്, സേലം വഴി തിരിച്ചുവിട്ടു. മുരുഡേശ്വർ-എസ്എംവിടി ബെംഗളുരു, മംഗളൂരു സെൻട്രൽ-വിജയാപുര സ്പെഷൽ എക്സ‌്പ്രസ് ട്രെയിനുകളും വഴിതിരിച്ചുവിട്ടു.
SUMMARY: Landslide Train service was disrupted on the Bengaluru-Mangalore route
തൃശൂര്‍: മുന്‍ എംഎല്‍എ അനില്‍ അക്കര പഞ്ചായത്ത് വാര്‍ഡിലേക്ക് മത്സരിക്കുന്നു. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡിലാണ് അനില്‍ അക്കര മത്സരിക്കുക.…
കൊച്ചി: കരിപ്പൂർ സ്വർണവേട്ടയില്‍ പോലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചു. കസ്റ്റംസ് ഏരിയയില്‍ സ്വർണം പിടിക്കാൻ പോലീസിന് അധികാരമില്ല. സ്വർണക്കടത്ത്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 880 രൂപ ഉയർന്നിരുന്നു. ഇന്ന്…
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്ത കന്യാസ്ത്രീക്കെതിരെ പരാതി. അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസിനെതിരെ സുപ്രീംകോടതി…
വയനാട്: വയനാട് അട്ടമല ഏറാട്ടുകുണ്ട് വനമേഖലയിലേക്ക് പോയ ആദിവാസി കുടുംബത്തെ കണ്ടെത്താനുള്ള ശ്രമം ഇന്നും തുടരും. ഏറാട്ടുകുണ്ട് ഉന്നതിയിലെ കൃഷ്ണൻ,…
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ അന്തിമവാദം പൂർത്തിയായിരുന്നു. പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണം…