KERALA

മൂന്ന് ജില്ലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ആളുകള്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി സുരക്ഷിത മേഖലകളില്‍ തുടരണമെന്നും നിര്‍ദേശം നല്‍കി.

ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം തൃശൂര്‍, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂര്‍ ഓറഞ്ച് അലര്‍ട്ടായിരിക്കുമെന്ന് രാത്രി 8ന് പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഈ ജില്ലകളില്‍ ഇടത്തരം അല്ലെങ്കില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
SUMMARY: Landslides and landslides likely in three districts; alert issued

NEWS DESK

Recent Posts

വെള്ളച്ചാട്ടത്തില്‍ കുളിക്കാൻ ഇറങ്ങിയ വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ടു കാണാതായി

കോഴിക്കോട്: കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ ഇറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു. മലപ്പുറം മഞ്ചേരി കച്ചേരിപ്പടി സ്വദേശിയായ പ്ലസ് ടു വിദ്യാർഥിയാണ് ഒഴുക്കിൽപ്പെട്ടത്.…

51 minutes ago

പി.എസ്. സുപാൽ വീണ്ടും സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി

കൊല്ലം: സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി പി എസ് സുപാലിനെ വീണ്ടും തിരഞ്ഞെടുത്തു. രണ്ടാം തവണയാണ് പി എസ് സുപാല്‍…

1 hour ago

ടി പി വധക്കേസ് പ്രതികള്‍ പോലീസ് കാവലില്‍ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: ടി പി വധക്കേസ് പ്രതികള്‍ പോലീസ് വഴിവിട്ട സഹായം നല്‍കുന്നു എന്ന ആരോപണത്തിനെ സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു.…

1 hour ago

മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; പെണ്‍കുട്ടിയുടെ അച്ഛന്‍റെ ഓട്ടോറിക്ഷകത്തിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

പാലക്കാട്: പാലക്കാട് മേപ്പറമ്പ് മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചെന്ന് പരാതി. കുറിച്ചാംകുളം സ്വദേശി റഫീഖിന്റെ…

2 hours ago

‘പട്ടികജാതിക്കാർക്ക് സിനിമയെടുക്കാൻ പരിശീലനം നൽകണം, വെറുതേ പണം മുടക്കരുത്’; വിവാദ പരാമര്‍ശവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: സിനിമ കോണ്‍ക്ലേവില്‍ വിവാദ പരാമര്‍ശവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍. പട്ടിക ജാതി വിഭാഗക്കാര്‍ക്ക് സിനിമയെടുക്കാന്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നതെിരെയാണ് അടൂര്‍…

3 hours ago

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ പേര്‌ ചേർക്കാൻ ഇനി നാല് ദിവസം കൂടി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര്‌ ചേർക്കാനും തിരുത്താനും ഓഗസ്റ്റ് 7 വരെ അവസരം. ജൂലൈ 23ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചതിന്…

3 hours ago