LATEST NEWS

നേപ്പാളിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ : 51 മരണം

കാഠ്മണ്ഠു: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും നേപ്പാളിൽ കനത്ത നാശനഷ്ടമുണ്ടാക്കി. ഇതുവരെ 51 പേർ മരിച്ചു. തുടർച്ചയായി ശക്തമായ മഴ പെയ്ത ഇലാം ജില്ലയിലെ കോളി പ്രവിശ്യയിൽ മാത്രം 37 മരണം റിപ്പോർട്ട് ചെയ്തു. ഉദയപൂരിൽ രണ്ടും പഞ്ച്തറിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഇടിമിന്നലേറ്റ് റൗതാഹതിൽ മൂന്ന് പേരും ഖോതാങ് ജില്ലയിൽ രണ്ട് പേരും മരിച്ചു. പഞ്ച്തറിൽ റോഡ് തകർന്നുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. അ‍ഞ്ച് പേരെ കാണാതായി. ലാംഗ്താങ് മേഖലയിലെ ട്രക്കിങിന് പോയ 16 പേരിൽ നാലുപേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.

നേപ്പാൾ സൈന്യം, ആംഡ് പോലീസ് ഫോഴ്സ്, ദേശീയ ദുരന്ത അപകടസാധ്യത കുറയ്ക്കൽ നിയന്ത്രണ അതോറിറ്റി (എൻഡിആർആർഎംഎ) എന്നിവയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടകുന്നത്. ഹെലികോപ്ടറിൽ ​ഗർഭിണിയെ ഉൾപ്പെടെ നാല് പേരെ ഇലാം ജില്ലയിൽനിന്ന് രക്ഷിച്ച് ധരൺ മുൻസിപ്പാലിറ്റിയിലേക്ക് മാറ്റി.

കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ബാഗ്മതി, കിഴക്കൻ റാപ്തി നദികൾക്ക് ചുറ്റുമുള്ള വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മോശം കാലാവസ്ഥയും തുടർച്ചയായ കനത്ത മഴയും കാരണം രക്ഷാപ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. നേപ്പാളിന് എല്ലാ സഹായവും നൽകാൻ ഇന്ത്യ സന്നദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
SUMMARY: Landslides in Nepal after heavy rains: 51 dead

NEWS DESK

Recent Posts

കണ്ണൂരിൽ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു; ഏഴുപേർക്ക് പരുക്ക്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…

12 minutes ago

ഡൽഹി സ്‌ഫോടനം: മൂന്ന് ഡോക്ടർമാർ അടക്കം നാല് പേർകൂടി അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്‌ക്ക്‌ സമീപത്തുണ്ടായ ചാവേർ സ്‌ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും…

31 minutes ago

വ്യാജ നിയമന ഉത്തരവു നൽകി പണം തട്ടിയയാൾ പിടിയിൽ

ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…

48 minutes ago

ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണം; കേരള ചീഫ് സെക്രട്ടറിക്ക് കത്തയച്ച് കർണാടക

തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക്  കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ​ഗതാ​ഗത…

57 minutes ago

സംസ്ഥാന പര്യടനം വീണ്ടും തുടങ്ങാനൊരുങ്ങി വിജയ്; ഡിസംബറില്‍ പൊതുയോഗം നടത്തും

ചെന്നൈ: തമിഴ്നാട്ടിലെ കരൂർ ദുരന്തത്തിന് പിന്നാലെ നിർത്തിവച്ചിരുന്ന സംസ്ഥാന പര്യടനം വീണ്ടും തുടങ്ങാനൊരുങ്ങി തമിഴകം വെട്രി കഴകം (ടിവികെ). ഡിസംബർ…

2 hours ago

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; യുവതി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ മരണം. തിരുവനന്തപുരം നെടുമങ്ങാട് ആനാട് സ്വദേശിനി കെ.വി.വിനയ (26) ആണ്…

3 hours ago