ദുബായ്: ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് വിജയം. സൂപ്പര്‍ ഓവറിലൂടെയായിരുന്നു ഇന്ത്യയുടെ വിജയം. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് നേടി. അഭിഷേക് ശര്‍മ (31 പന്തില്‍ 61), തിലക് വര്‍മ (34 പന്തില്‍ 49), സഞ്ജു സാംസണ്‍ (23 പന്തില്‍ 39) എന്നിവരുടെ മികവായിരുന്നു ഇന്ത്യയെ ഉയർന്ന സ്‌കോറിലേക്ക് നയിച്ചത്.
മറുപടി ബാറ്റിംഗില്‍ ശ്രീലങ്കയും 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു. പതും നിസ്സങ്ക (58 പന്തില്‍ 107) സെഞ്ചുറിയോടെ ടീം മത്സരത്തിലേയ്‌ക്ക് തിരിച്ചെത്തിച്ചു. കുശാല്‍ പെരേര (32 പന്തില്‍ 58) നല്‍കിയ കൂട്ടുപോരും ശ്രീലങ്കയെ വിജയസാധ്യതയിലേക്ക് എത്തിച്ചു.ജസ്പ്രീത് ബുമ്രയുടെയും ശിവം ദുബെയുടെയും അഭാവത്തിൽ ടീമിലെത്തിയ പേസർമാരായ അർഷ്ദീപ് സിങ്ങിനും ഹർഷിത് റാണയ്‌ക്കും മികച്ച പ്രകടനം നടത്താനായില്ല.
അവസാന ഓവറില്‍ 12 റണ്‍സ് വേണ്ടിയിരുന്ന ശ്രീലങ്കക്ക്, നിസ്സങ്ക പുറത്തായതോടെ സമ്മര്‍ദ്ദം കൂടുകയും മത്സരം സമനിലയിലാവുകയും ചെയ്തു. തുടര്‍ന്ന് നടന്ന സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 2 റൺസെടുക്കുന്നതിനിടെ 2 വിക്കറ്റുകളും നഷ്ടമാക്കി.കുശാല്‍ പെരേരയും(0) ദസുന്‍ ഷനകയും (0)വേഗം പുറത്തായി. ഇന്ത്യയ്‌ക്ക് വേണ്ടത് 3 റണ്‍സ് മാത്രമായിരുന്നു. ആദ്യ പന്തില്‍ തന്നെ സൂര്യകുമാര്‍ യാദവ് (3*) ഇന്ത്യക്ക് വിജയം ഉറപ്പാക്കി.
ടൂർണമെന്റിൽ നടന്ന ആറു എല്ലാ മത്സരങ്ങളും ജയിച്ച ഇന്ത്യ കിരീടപ്പോരാട്ടത്തിൽ അയൽക്കാരായ പാകിസ്ഥാനെ നേരിടും. ഞായറാഴ്ചയാണ് മത്സരം.
SUMMARY: Lanka struggled in the Super Over; India’s sixth consecutive win in the Asia Cup
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന നോർക്ക ഇൻഷുറൻസ് ക്യാമ്പിന് നാളെ തുടക്കമാകും. ദാസറഹള്ളി പൈപ്പ്…
ബെംഗളൂരു: ബെംഗളുരുവിന് സമീപം രാമനഗരയില്‍ കാര്‍ അപകടത്തില്‍ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. തോട്ടശ്ശേരിയറ കാരാട്ടാലുങ്ങൽ ശാരത്ത് മഹ്ബൂബിന്റെയും സീനത്തിന്റെയും…
ബെംഗളൂരു: മൈസൂരു ദസറയുടെ ഭാഗമായി ഇന്ത്യൻ വ്യോമസേന നടത്തുന്ന എയർ ഷോ ഇന്ന് വൈകീട്ട് 4.30-ന് ബന്നിമണ്ഡപിലെ ടോർച്ച് ലൈറ്റ്…
മലപ്പുറം: തിരൂരങ്ങാടി തലപ്പാറ വലിയ പറമ്പില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. മൂന്നു പേർക്ക് പരുക്കേറ്റു. ദർസ് വിദ്യാർഥികളായ വൈലത്തൂർ സ്വദേശി…
ബെംഗളൂരു: മാണ്ഡ്യയിൽ ബൈക്ക് നിയന്ത്രണം വിട്ട് സ്കൈവാക്കിന്റെ തൂണിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മാണ്ഡ്യ ഉദയഗിരിയിലെ ഡാനിയേൽ (20)…