Categories: KARNATAKATOP NEWS

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ നേരിടാൻ ശക്തമായ നിയമങ്ങൾ ആവശ്യമെന്ന് മന്ത്രി

ബെംഗളൂരു: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിയമങ്ങൾ വേണമെന്ന് ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടു റാവു. കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. സർക്കാർ ആശുപത്രികളിലെ സ്ത്രീകളുടെ സുരക്ഷ അവലോകനം ചെയ്യാൻ സംസ്ഥാനത്ത് പുതിയ കമ്മിറ്റി രൂപീകരിച്ചതായി അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ സുരക്ഷ വളരെ പ്രധാനമാണ്. നിയമങ്ങളും ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ വനിതാ ഡോക്ടർമാരുടെ സുരക്ഷയ്ക്കായി പുതിയ നയം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള സുരക്ഷാ നടപടികൾ വർധിപ്പിച്ച് വനിതാ മെഡിക്കൽ പ്രൊഫഷണലുകളെ സംരക്ഷിക്കുന്നതിനാണ് സർക്കാർ ഊന്നൽ നൽകുക. എല്ലാ മെഡിക്കൽ കോളേജുകളിലും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലും ഹോസ്റ്റലുകളിലും കൂടുതൽ സ്ട്രീറ്റ് ലൈറ്റുകൾ, സിസിടിവി കാമറകൾ, പരിശീലനം ലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവ ഉറപ്പാക്കണം. കൂടാതെ അധിക സുരക്ഷാ നടപടികൾ സർക്കാർ നടപ്പിലാക്കും. സ്ത്രീകളുടെ ശുചിമുറികളിലെ സുരക്ഷയ്ക്കും സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാരിൻ്റെയും സുപ്രീം കോടതിയുടെയും മാർഗനിർദേശങ്ങൾക്കനുസൃതമായിരിക്കും ഈ നടപടികളെന്നും അദ്ദേഹം ഉറപ്പുനൽകി. കൂടാതെ, പോഷ് ആക്ട് പ്രകാരം രൂപീകരിച്ച ആഭ്യന്തര പരാതി കമ്മിറ്റികൾ എല്ലാ കോളേജുകളിലും രൂപീകരിക്കും. മെഡിക്കൽ മേഖലയിൽ സ്ത്രീകൾ മുന്നോട്ടുവെക്കുന്ന ഏത് പരാതികളും ഈ കമ്മിറ്റികൾ പരിഹരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: KARNATAKA | DINESH GUNDU RAO
SUMMARY: Strong laws should be made to deal with crimes against women, says Karnataka Minister Gundu Rao

Savre Digital

Recent Posts

അനധികൃത സ്വത്ത്: 10 ഉദ്യോഗസ്‌ഥരുടെ വീടുകളിൽ ലോകായുക്ത റെയ്‌ഡ്

ബെംഗളുരു: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കർണാടകയിലെ പത്ത് ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും ലോകായുക്തയുടെ പരിശോധന. പണവും…

6 minutes ago

എസ്‌ഐആര്‍; കേരളത്തില്‍ നിന്നുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണം ചോദ്യം ചെയ്തുള്ള കേരളത്തിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ…

18 minutes ago

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്…

30 minutes ago

നമ്മ മെട്രോ യെലോ ലൈൻ: തിങ്കളാഴ്‌ചകളിൽ രാവിലെ 5.05 ന് സർവീസ് ആരംഭിക്കും

ബെംഗളുരു: നമ്മ മെട്രോയുടെ യെലോ ലൈനിൽ (ആർ വി റോഡ് മുതല്‍ ബൊമ്മസന്ദ്ര വരെയുള്ള പാത) തിങ്കളാഴ്ചകളിൽ രാവിലെ 5.05…

37 minutes ago

കടുവയുടെ ആക്രമണം; ബന്ദിപ്പുരിൽ വയോധിക കൊല്ലപ്പെട്ടു

ബെംഗളൂരു: ബന്ദിപ്പുരിൽ കടുവയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു മുതുമല ബഫർ സോണിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. തമിഴ്‌നാട്ടിലെ നീലഗിരി ഗുഡലൂര്‍…

42 minutes ago

മുഖ്യമന്ത്രിക്കെതിരേ കൊലവിളി കമന്റ്; കന്യാസ്ത്രീക്കെതിരേ പോലീസ് കേസെടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ സാമൂഹമാധ്യമത്തിൽ കൊലവിളി കമന്‍റിട്ട കന്യാസ്ത്രീക്കെതിരേ കേസെടുത്ത് പോലീസ്. അഭിഭാഷകനായ സുഭാഷ് തീക്കാടിന്‍റെ പരാതിയിൽ ടീന…

9 hours ago