LATEST NEWS

നടന്‍ ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്; അഭിഭാഷകന്‍ അറസ്റ്റില്‍

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അഭിഭാഷകൻ അറസ്റ്റില്‍. കൊല്ലം സ്വദേശിയായ അഡ്വക്കേറ്റ് സംഗീത് ലൂയിസാണ് അറസ്റ്റിലായത്. സാമൂഹിക മാധ്യങ്ങളിലൂടെയും ഫോണിലൂടെയുമാണ് സംഗീത് ലൂയിസ് ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത്.

കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍. ഒന്നാം പ്രതി മിനു മുനീർ നേരത്തെ അറസ്റ്റിലായിരുന്നു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു. ബാലചന്ദ്രമേനോനില്‍ നിന്നും പണം തട്ടാൻ മിനുവും സംഗീതും ഗുഢാലോചന നടത്തിയെന്നാണ് കേസ്. കൂടുതല്‍ പേർ ഇതില്‍ ഉള്‍പ്പെട്ടിടുണ്ടോ എന്ന് പോലീസ് അന്വേഷിച്ച്‌ വരികയാണ്.

SUMMARY: Lawyer arrested for trying to extort money from actor Balachandra Menon by threatening him

NEWS BUREAU

Recent Posts

സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണ വില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…

54 minutes ago

മത്സ്യബന്ധനത്തിനിടെ വലയില്‍ കുരുങ്ങിയത് അഞ്ച് കിലോയോളം വരുന്ന നാഗവിഗ്രഹങ്ങള്‍

മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…

1 hour ago

140 പേരുടെ വിമാന യാത്ര ഒരു എലി കാരണം വൈകിയത് മൂന്ന് മണിക്കൂര്‍

കാൺപൂർ: വിമാനത്തിനുള്ളി​ലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…

2 hours ago

മുൻ മാനേജറെ  മർദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദന് സമൻസ് അയച്ച് കോടതി

കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…

2 hours ago

അമ്മക്ക് മുന്നില്‍ എട്ട് വയസുകാരിയെ പുലി കടിച്ചുകൊന്നു

ഭോപ്പാൽ: അമ്മയോടൊപ്പം കൃഷിയിടത്തിലേക്കു പോയ എട്ടുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു. മധ്യപ്രദേശിലെ ഭർവാനി ജില്ലയിലെ കീർത ഫാലിയ ഗ്രാമത്തിലാണു സംഭവം. ഗീത…

3 hours ago

പ്രവാസികൾക്കായുളള ‘നോര്‍ക്ക കെയര്‍’ ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ…

4 hours ago