കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള പതിനേഴ് സീറ്റില്‍ പതിനൊന്നിലും സിപിഎം മത്സരിക്കും. സിപിഐയും ആർജെഡിയും രണ്ട് വീതം സീറ്റു കളിലും എൻസിപിയും കേരള കോണ്‍ഗ്രസ് എമ്മും ഓരോ സീറ്റുകളിലും മത്സരിക്കും.
സിപിഎമ്മിൻ്റെ സിറ്റിങ് സീറ്റായ കണിയാംപറ്റ ഇത്തവണ കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കിയാണ് സീറ്റ് ധാരണ പൂർത്തിയാക്കിയത്. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവും സംസ്ഥാന ഭാരവാഹിയുമായ ജിതിൻ കെആർ, സിപിഎം ജില്ലാ കമ്മിറ്റി അംഗം എൻപി കുഞ്ഞുമോള്‍, എഴുത്തുകാരി റഹീമ വാളാട് എന്നിവരാണ് സിപിഎം നിരയിലെ പ്രമുഖ സ്ഥാനാർഥികള്‍.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം എത്തിയപ്പോള്‍ നറുക്കെടുപ്പിലൂടെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം യുഡിഎഫ് സ്വന്തമാക്കുകയായിരുന്നു. പിണറായി സർക്കാരിൻ്റെ വികസന നേട്ടങ്ങള്‍ അണിനിരത്തിയാണ് ഇത്തവണ എല്‍ഡിഎഫിൻ്റെ പ്രചാരണം. വയനാട്ടില്‍ ഇടതുമുന്നണി യുടെ പ്രകടന പത്രിക 21ന് പുറത്തിറക്കും.
SUMMARY: LDF announces candidates in Wayanad; CPM to contest in 11 seats
ബെംഗളൂരു: പ്രശസ്ത പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ അവാർഡ് ജേതാവുമായ സാലുമരദ തിമ്മക്ക അന്തരിച്ചു. 114-ാം വയസായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ…
കൊച്ചി: ഹാല്‍ സിനിമയ്ക്ക് പ്രദർശനാനുമതി നല്‍കി ഹൈക്കോടതി. ഹാല്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ നിർമ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നുകൊണ്ടിരിക്കെ എൻഡിഎ 200 സീറ്റുകളില്‍ മുന്നിലെത്തി. ആകെ 243 സീറ്റുകളുള്ള നിയമസഭയില്‍ 200…
തൃശൂർ: മോട്ടോർ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശം അയച്ച് 9.90 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. ഫരീദാബാദ് സ്വദേശിനി…
കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച പാലത്തായി പീഡനക്കേസില്‍ പ്രതിയും ബിജെപി നേതാവുമായ കടവത്തൂർ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ കെ.പത്മരാജൻ കുറ്റക്കാരനെന്ന് കോടതി.…
കല്‍പ്പറ്റ: വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ ആദ്യമായി അതിസങ്കീര്‍ണമായ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരമായി നടത്തി. ഓര്‍ത്തോപീഡിക്‌സ് വിഭാഗമാണ്…