Categories: LATEST NEWS

തദ്ദേശ തിരഞ്ഞെടുപ്പ്; ജഗതിയില്‍ പൂജപ്പുര രാധാകൃഷ്ണനെയിറക്കി എല്‍ഡിഎഫ്

തിരുവനന്തപുരം: സിനിമാ-സീരിയല്‍ നടനായ പൂജപ്പുര രാധാകൃഷ്ണൻ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കുന്നു. ജഗതി വാർഡില്‍ നിന്ന് എല്‍.ഡി.എഫ്. സ്ഥാനാർഥിയായാണ് അദ്ദേഹം ജനവിധി തേടുക. കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്റാണ് പൂജപ്പുര രാധാകൃഷ്ണൻ.

അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം പാർട്ടി ചെയർമാനും മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള സി.പി.ഐ.എം. സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്ന എസ്.പി. ദീപക് പേട്ട വാർഡില്‍ നിന്നും, മുൻ മേയർ കെ. ശ്രീകുമാർ ചാക്ക വാർഡില്‍ നിന്നുമാണ് ജനവിധി തേടുക.

പാളയം ഏരിയാ സെക്രട്ടറി വഞ്ചിയൂർ ബാബു വഞ്ചിയൂർ വാർഡില്‍ മത്സരിക്കും. കൂടാതെ, ആർ.പി. ശിവജി പുന്നയ്ക്കാമുഗളില്‍ നിന്നും സീനിയർ അംഗങ്ങളായ ഷാജിത നാസറിനെപ്പോലുള്ളവരും പട്ടികയിലുണ്ട്. അഡ്വ. പാർവതി എന്ന പുതുമുഖമാണ് ഗൗരീശപട്ടം വാർഡില്‍ നിന്ന് മത്സരിക്കുന്നത്.

അതേസമയം സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഇത്തവണ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. ആദ്യഘട്ട തിരഞ്ഞെടുപ്പ് ഡിസംബർ 9-ന് തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ നടക്കും. രണ്ടാം ഘട്ടം ഡിസംബർ 11-ന് തൃശ്ശൂർ മുതല്‍ കാസർകോട് വരെയുള്ള ജില്ലകളിലാണ്. ഡിസംബർ 13-നാണ് വോട്ടെണ്ണല്‍ നടക്കുക. നാമനിർദ്ദേശ പത്രിക നവംബർ 14 മുതല്‍ 21 വരെ നല്‍കാം. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24 ആണ്.

SUMMARY: Local body elections; LDF candidate in Jagathy Poojappura Radhakrishnan

NEWS BUREAU

Recent Posts

ജസ്‌റ്റിസ്‌ സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസാകും; ജനുവരി 9ന് ചുമതലയേൽക്കും

ന്യൂഡല്‍ഹി: ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറിക്കി. മേഘാലയ…

44 minutes ago

റെയിൽവേയുടെ പുതുവത്സര സമ്മാനം; വിവിധ ട്രെയിനുകളുടെ യാത്ര സമയം കുറച്ചു

തിരുവനന്തപുരം: പുതുവത്സരത്തിൽ മലയാളികൾക്ക് സമ്മാനവുമായി ഇന്ത്യൻ റെയിൽവേ. മലയാളികൾ കൂടുതലായി ആശ്രയിക്കുന്ന കൊല്ലം-ചെന്നെെ എക്‌സ്‌പ്രസിന്റെ യാത്ര സമയം ഒരു മണിക്കൂർ…

2 hours ago

‘പോറ്റി ആദ്യം കേറിയത് സോണിയാഗാന്ധിയുടെ വീട്ടിൽ’, മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പോറ്റി ആദ്യം കയറിയത് കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഐടി അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ്…

2 hours ago

പിഎസ്‍സി: വാര്‍ഷിക പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2026 ലെ വാർഷിക പരീക്ഷാ കലണ്ടർ പിഎസ്‍സി പുറത്തിറക്കി. വെബ്സൈറ്റിലൂടെയാണ് പ്രസിദ്ധീകരിച്ചത്. 2025 ഡിസംബർ 31 വരെ വിജ്ഞാപനം…

3 hours ago

ലോകായുക്ത റെയ്ഡ്; ബിഡിഎ ഉദ്യോഗസ്ഥന്റെ 1.53 കോടി രൂപയുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഉദ്യോഗസ്ഥന്റെ വസതിയില്‍ ലോകായുക്ത പോലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 1.53 കോടി രൂപയുടെ…

3 hours ago

വയനാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു

വയനാട്: വയനാട് കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന്‍ ആണ് കൊല്ലപ്പെട്ടത്. കേശവന്റെ സഹോദരിയുടെ…

4 hours ago