Categories: TOP NEWS

ആറ്റിങ്ങലില്‍ റീ കൗണ്ടിങ് ആവശ്യപ്പെട്ട് ഇടതുമുന്നണി

തിരുവനന്തപുരം: ആറ്റിങ്ങല്‍ മണ്ഡലത്തില്‍ റീ കൗണ്ടിങ് ആവശ്യപ്പെട്ട് എല്‍ഡിഎഫും അവരുടെ സ്ഥാനാര്‍ഥിയും. പോസ്റ്റല്‍ വോട്ടുകള്‍ വീണ്ടും എണ്ണണം എന്നാണ് ആവശ്യം. ഇക്കാര്യത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നല്‍കിയതായും റീകൗണ്ടിങ് തുടങ്ങിയതായുമാണ് റിപ്പോര്‍ട്ടുകള്‍. മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും എണ്ണിയില്ലെന്നാണ് എല്‍ഡിഎഫിന്റെ പരാതി

അവസാന നിമിഷം ഉദ്വേഗം നിലനിര്‍ത്തിയ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് വിജയം ഉറപ്പിച്ചിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ജോയിയെയാണ് അടൂര്‍ പ്രകാശ് പരാജയപ്പെടുത്തിയത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് അടൂര്‍പ്രകാശ് ആറ്റിങ്ങലില്‍ നിന്ന് വിജയിക്കുന്നത്.

അവസാന ലാപ്പില്‍ പൂവ്വച്ചല്‍, കുറ്റിച്ചല്‍ മേഖലകളാണ് അടൂര്‍ പ്രകാശിനെ തുണച്ചത്. അടൂര്‍ പ്രകാശ് 3,22,884 വോട്ടാണ് നേടിയത്. ബിജെപി സ്ഥാനാര്‍ഥി വി മുരളീധരനും കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. 3,071,33 വോട്ടാണ് നേടിയത്.

ഇടതിന്‍റെ ശക്തികേന്ദ്രങ്ങളിലൊന്നായിരുന്ന വർക്കല 2019ലെ രാഹുൽ തരംഗത്തിലാണ് എൽ.ഡി.എഫിനെ കൈവിട്ടത്. 2009ൽ 18,341 വോട്ടിനും 2014ൽ 69,378 വോട്ടിനും എ. സമ്പത്ത് വിജയിച്ച മണ്ഡലമാണ്. 2019ൽ 38,247 വോട്ടിനാണ് യു.ഡി.എഫിലെ അടൂർ പ്രകാശ് എൽ.ഡി.എഫ് സ്ഥാനാർഥി എ. സമ്പത്തിനെ പരാജയപ്പെടുത്തിയത്.

Savre Digital

Recent Posts

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ്; നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് ഇഡി

കൊച്ചി: 'സേവ് ബോക്‌സ്' നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓണ്‍ലെന്‍ ലേല ആപ്പിന്റെ…

2 minutes ago

കാനഡയില്‍ 23കാരനായ മലയാളി യുവാവ് മരിച്ച നിലയില്‍

മോങ്ടണ്‍: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍…

59 minutes ago

ഉന്നാവോ കേസില്‍ കുല്‍ദീപ് സെന്‍ഗാറിന് തിരിച്ചടി; ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച്‌ ജാമ്യം അനുവദിച്ച…

2 hours ago

ബിനാമി ഇടപാട്: പി വി അന്‍വറിന് നോട്ടീസ് അയച്ച്‌ ഇ ഡി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പി വി അൻവറിന് ഇ ഡി നോട്ടീസ് അയച്ചു. 2016 മുതല്‍ 2021…

3 hours ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപയാണ് കുറഞ്ഞത്. ഒരു ലക്ഷം കടന്ന് റെക്കോര്‍ഡുകള്‍…

4 hours ago

എംഎല്‍എ ഹോസ്റ്റലില്‍ രണ്ട് മുറികളുണ്ട്; വി.കെ. പ്രശാന്തിനെതിരെ കെ.എസ്. ശബരിനാഥൻ

തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎല്‍എ വി.കെ പ്രശാന്തിനോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച്‌ കെ.എസ് ശബരിനാഥൻ. എംഎല്‍എ ഹോസ്റ്റലില്‍ സൗകര്യങ്ങളുള്ള…

4 hours ago