ബെംഗളൂരു: റായ്ച്ചൂർ മാലിയാബാദ് ഗ്രാമത്തിൽ ഭീതി പടർത്തിയ പുള്ളിപ്പുലിയെ പിടികൂടി. കഴിഞ്ഞ ഒരു മാസമായി ഗ്രാമത്തിലെ കന്നുകാലികളെ പുലി കൊന്നിരുന്നു. വനംവകുപ്പ് ഒരുക്കിയ കെണിയിൽ പുലി അകപ്പെടുകയായിരുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥർ നിരവധി തവണ ശ്രമിച്ചിട്ടും, പുലിയെ പിടികൂടാനുള്ള മുൻ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. പ്രശ്നം പരിഹരിക്കാൻ കഴിയാത്തതിന് വനംവകുപ്പിനെ ഗ്രാമവാസികൾ പരസ്യമായി വിമർശിച്ചിരുന്നു. തുടർന്ന് വനം വകുപ്പ് മന്ത്രി ഈശ്വർ ഖന്ധ്രെ വിഷയത്തിൽ ഇടപെട്ട് പുലിയെ പിടികൂടാൻ ടാസ്ക് ഫോഴ്‌സിനെ വിന്യസിക്കുകയായിരുന്നു. പിടികൂടിയ പുള്ളിപുലിയെ വിദഗ്ധ ചികിത്സയ്ക്ക് വിധേയമാക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
TAGS: KARNATAKA
SUMMARY: Leopard that was on rampage in Raichur captured by Forest officials
ബെംഗളൂരു: വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്‌റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്' എന്ന പേരിൽ…
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആര്‍)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…
മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…
ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…