ബെംഗളൂരു: ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ പുള്ളിപ്പുലി സഫാരിക്ക് തുടക്കം. ബുധനാഴ്ച കർണാടക വനം, പരിസ്ഥിതി വകുപ്പ് മന്ത്രി ഈശ്വർ ഖണ്ഡ്രെയാണ് സഫാരി ഉദ്ഘാടനം ചെയ്തത്. സഫാരിക്കായി പാർക്കിലേക്ക് എത്തുന്ന സന്ദർശകർക്ക് കുറഞ്ഞ നിരക്കിൽ വൃക്ഷ തൈകൾ നൽകുമെന്ന് മന്ത്രി പറഞ്ഞു.
വിനോദത്തിനു പുറമെ മൃഗശാലകൾ അറിവിൻ്റെ കേന്ദ്രങ്ങളായി മാറണമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഏറ്റവും വലിയ മൃഗശാലയാണിത്. ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ പുള്ളിപ്പുലി സഫാരി ഉൾപ്പെടെയുള്ള വിവിധ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇവയും ഉടൻ തുടക്കം കുറിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പാർക്കിലെത്തുന്ന ആളുകൾ വന്യജീവികളെ കാണുന്നതിൽ സന്തോഷമുണ്ടെന്നും എന്നാൽ അവരെ ബോധവത്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സഫാരിക്കെതുന്നവർക്ക് കുറഞ്ഞത് 10 ഇനം മരങ്ങളുടെ വിവരങ്ങൾ നൽകാൻ പാർക്ക് അധികൃതർക്ക് മന്ത്രി നിർദേശം നൽകി.
49 ഏക്കർ വ്യാപിച്ചു കിടക്കുന്നസ്ഥലത്ത് പുള്ളിപ്പുലികളെ സന്ദർശകർക്ക് കാണാനാകും. ഈ പ്രദേശം 4.5 മീറ്റർ ഉയരത്തിൽ റെയിൽവേ വേലികൊണ്ട് വേർതിരിച്ചിരിക്കുകയാണ്. നിലവിൽ 14 പുള്ളിപ്പുലികളാണ് സഫാരി മേഖലയിലുള്ളത്. പാർക്കിൽ പുതിയപദ്ധതികൾക്കുള്ള ശിലാസ്ഥാപനവും മന്ത്രി നിർവഹിച്ചു. ബട്ടർഫ്ളൈ പാർക്കിനെയും മൃഗശാലയെയും ബന്ധിപ്പിച്ചുള്ള ആകാശനടപ്പാതയാണ് ഒരു പദ്ധതി.
TAGS: BENGALURU UPDATES | BANNARGHATTA BIOLOGICAL PARK | LEOPARD SAFARI
SUMMARY: Leopard safari kickstarted at bannarghatta biological park
ബെംഗളൂരു: കേരള അത്ലറ്റ് ഫിസിക് അലയൻസ് (കെഎപിഎ) കോഴിക്കോട് സംഘടിപ്പിച്ച അഖില കേരള ഫിറ്റ്നസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കിഡ്സ് ഫിറ്റ്നസ്സ്…
ബെംഗളൂരു: കർണാടക ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സേവനങ്ങള്‍ ഇനി മുതല്‍ ബെംഗളൂരു വൺ, കർണാടക വൺ സെന്ററുകളിലും ലഭിക്കും. നഗരത്തിലെ…
ചെന്നൈ: കരൂർ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ വിജയ്യെ വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 19ന് ഹാജരാവാനാണ്…
ബെംഗളൂരു: ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് മംഗളൂരുവിൽ കുടിയേറ്റ തൊഴിലാളിയെ ആക്രമിച്ചു. പൗരത്വ തെളിവ് ആവശ്യപ്പെട്ടായിരുന്നു മർദനം. ജാർഖണ്ഡിൽ നിന്നുള്ള ദിൽജൻ അൻസാരിയാണ്…
ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി മല്ലേശ്വര0 കരയോഗം 39ാ-മത് കുടുംബ സംഗമവും കെഎന്‍എസ്എസിന്റെ വിവിധ കരയോഗങ്ങള്‍ പങ്കെടുക്കുന്ന ആംഗികം…
പത്തനംതിട്ട: മകരവിളക്ക് ഉത്സവകാലത്തെ വൻ തിരക്ക് പരിഗണിച്ച് ശബരിമല തീർത്ഥാടകർക്കായി ഇന്ത്യൻ റെയില്‍വേ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. കൊല്ലം…