BENGALURU UPDATES

ബൈക്ക് ടാക്സി സർവീസിന് അനുമതി നൽകാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് കത്ത്

ബെംഗളൂരു: സംസ്ഥാനത്ത് ബൈക്ക് ടാക്സി സർവീസിന് അനുമതി നൽകാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് കത്ത്. ബൈക്ക് ടാക്സിക്കാരുടെ സംഘടനയായ നമ്മ ബൈക്ക് ടാക്സി അസോസിയേഷനാണ് കത്തയച്ചത്. ബൈക്ക് ടാക്സി ഓടിച്ചു ജീവിക്കുന്ന ഒരു ലക്ഷംപേരും വരുമാനം നിലച്ചിരിക്കുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. സുരക്ഷാപ്രശ്നങ്ങൾ അടക്കം സർക്കാർ ഉന്നയിക്കുന്ന ആക്ഷേപങ്ങൾ പരിഹരിക്കാൻ മാർഗമുണ്ട്. നിരോധനത്തിന് പകരം സുരക്ഷ ഉറപ്പാക്കാനുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സിദ്ധരാമയ്യയോടും നിരോധനം നീക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്

ബൈക്ക് ടാക്സുകൾക്ക് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ടാക്സി കമ്പനികളുടെ ഹര്‍ജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്‌ കഴിഞ്ഞദിവസം തള്ളിയതോടെയാണ് സംസ്ഥാനത്ത് ഇന്നലെ മുതൽ ബൈക്ക് ടാക്സി നിരോധനം നിലവിൽ വന്നത്. നിരോധനം നിലവിൽ വന്നെങ്കിലും ഒട്ടേറെ ബൈക്ക് ടാക്സികൾ ഇതു വകവയ്ക്കാതെ സർവീസ് നടത്തിയിരുന്നു. ഇതിനെതിരെ പോലീസ് നടപടി ശക്തമാക്കിയിട്ടുണ്ട്. 103 ഓളം വാഹനങ്ങൾ ട്രാഫിക് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വരുംദിവസങ്ങളിൽ ബൈക്ക് ടാക്സിക്കെതിരെ കർശന പരിശോധന തുടരുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രൈവറ്റ് ട്രാൻസ്പോർട്ട് അസോസിയേഷനുകളുടേയും ഓട്ടോറിക്ഷ ഡ്രൈവർമാരുടെയും ശക്തമായ എതിർപ്പിനെ തുടർന്നാണ് ബൈക്ക് ടാക്സി നിരോധിച്ചത്.

SUMMARY: Letter to Rahul Gandhi seeking intervention to allow bike taxi service

 

NEWS BUREAU

Recent Posts

കള്ളവോട്ട് ആരോപണം: തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ഏറ്റുമുട്ടൽ കടുപ്പിച്ച് ബെംഗളൂരുവിൽ നാളെ രാഹുൽ ഗാന്ധിയുടെ പ്രതിഷേധം

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…

6 hours ago

മതപരിവർത്തന ആരോപണം; ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കുമെതിരെ ആക്രമണം

ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…

7 hours ago

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുന്നു; തുടരാൻ ആഗ്രഹമില്ലെന്ന് മാനേജ്മെന്റിനെ അറിയിച്ചതായി റിപ്പോർട്ട്

ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…

7 hours ago

ചാമുണ്ഡി ഹിൽസിൽ കർണാടക ആർടിസി ബസ് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…

8 hours ago

രാഹുലിന്റെ പ്രതിഷേധ റാലി; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…

8 hours ago

തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു

തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…

8 hours ago