LATEST NEWS

മദ്യവില്‍പ്പന ഓണ്‍ലൈനിലേക്ക്; മൊബൈല്‍ ആപ്പ് തയ്യാറാക്കി ബെവ്‍കോ

തിരുവനന്തപുരം: കേരളത്തിൽ ഓണ്‍ലൈൻ മദ്യവില്‍പ്പനയ്ക്കായി ഇനി ബെവ്‍കോ മൊബൈല്‍ ആപ്ലിക്കേഷനും. സ്വിഗ്ഗിയടക്കമുള്ള ഓണ്‍ലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകള്‍ താത്പര്യം അറിയിച്ച്‌ മുന്നോട്ടുവന്നിട്ടുണ്ടെന്നാണ് ബെവ്കോ എംഡി ഹര്‍ഷിത അട്ടല്ലൂരി വ്യക്തമാക്കുന്നത്.

അതേസമയം 23 വയസിന് മുകളിലുള്ളവര്‍ക്കായിരിക്കും ഓണ്‍ലൈനില്‍ മദ്യം വാങ്ങാൻ കഴിയുക. മദ്യം നല്‍കുന്നതിന് മുമ്പ് പ്രായം തെളിയിക്കുന്ന രേഖ നല്‍കണം. ഓണ്‍ലൈൻ മദ്യവില്‍പ്പനയ്ക്ക് പുറമെ വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കണമെന്നും ബെവ്‍കോ ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

പുതിയ തീരുമാനം മദ്യവില്‍പ്പന വര്‍ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് എന്നാണ് റിപ്പോർട്ട്. വിനോദ സഞ്ചാരികളടക്കം വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് ബെവ്കോ അധികൃതര്‍ വ്യക്തമാക്കുന്നത്. വിദേശ നിര്‍മിത ബിയര്‍ വില്‍പ്പനയും അനുവദിക്കണമെന്ന് ബെവ്കോ ആവശ്യപ്പെട്ടിട്ടുണ്ട്.

SUMMARY: Liquor sales to go online; Bevco prepares mobile app

NEWS BUREAU

Recent Posts

സുരേഷ് ഗോപിയെ കാണാനില്ല, കണ്ടെത്തണം; പോലീസിൽ പരാതി നൽകി കെ.എസ്.യു തൃശൂർ അധ്യക്ഷൻ

തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി. തൃശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ഇമെയിൽ മുഖേന കെ…

23 minutes ago

മിഥുന്റെ കുടുംബത്തിന് വീട്: മന്ത്രി വി ശിവന്‍കുട്ടി തറക്കല്ലിട്ടു

കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാര്‍ഥി മിഥുന്റെ കുടുംബത്തിന് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ വീടൊരുങ്ങുന്നു. 'മിഥുന്റെ…

24 minutes ago

അതുല്യയുടെ ദുരൂഹ മരണം; കസ്റ്റഡിയിലായ സതീഷിന് ഇടക്കാല ജാമ്യം

തിരുവനന്തപുരം: ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷിന് ഇടക്കാല മുൻകൂർ ജാമ്യം. കൊല്ലം സെഷൻസ് കോടതി ഇടക്കാല മുൻകൂർ ജാമ്യം…

1 hour ago

അഭ്യൂഹങ്ങൾക്ക് വിരാമം; ജോസ് കെ മാണി പാലായില്‍ തന്നെ ജനവിധി തേടും

കോട്ടയം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന സൂചന നല്‍കി കേരള കോണ്‍ഗ്രസ്…

1 hour ago

ഓടിക്കൊണ്ടിരുന്ന ബസിന് തീപ്പിടിച്ച്‌ കത്തിയമര്‍ന്നു

മലപ്പുറം: കൊണ്ടോട്ടി തുറക്കലില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീ പിടിച്ചു. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. ബസ്…

2 hours ago

അതുല്യയുടെ മരണം; ഭര്‍ത്താവ് സതീഷ് അറസ്റ്റില്‍

തിരുവനന്തപുരം: ഷാര്‍ജയിലെ അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സതീഷ് പിടിയില്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് സതീഷ് പിടിയിലായത്. അതുല്യയുടെ മരണത്തില്‍…

3 hours ago