LATEST NEWS

ബെംഗളൂരുവില്‍ ലിവിങ് ടുഗതർ പങ്കാളിയെ തീകൊളുത്തികൊന്നു; 52കാരൻ അറസ്റ്റില്‍

ബെംഗളൂരു: ലിവിങ് ടുഗതർ പങ്കാളിയായിരുന്ന 35കാരിയായ യുവതിയെ പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊന്ന 52കാരൻ അറസ്റ്റില്‍. ബെംഗളൂരു ഹൊമ്മദേവനഹള്ളിയിൽ വനജാക്ഷിയെ (35) കൊലപ്പെടുത്തിയ കാർ ഡ്രൈവര്‍ വിട്ടലാണ് (60) അറസ്റ്റിലായത്.

മൂന്ന് വർഷമായി ഭർത്താവുമായി പിരിഞ്ഞ് മകനുമൊത്ത് താമസിക്കുകയായിരുന്നു വനജാക്ഷി. ആറ് മാസം മുമ്പാണ് വിട്ടല്‍  ജീവിതത്തിലേക്ക് കടന്നു വരുന്നത്. പിന്നീട് ഇരുവരും ഒരുമിച്ചുകഴിഞ്ഞിരുന്നു. എന്നാൽ, കുറച്ചുനാളുകളായി വനജാക്ഷി, വിട്ടലിൽനിന്ന് അകന്നു. ഇതിന്റെ പേരിലാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞമാസം 30നാണ് പൊള്ളലേറ്റതിനെ തുടർന്ന് വനജാക്ഷിയെ ബെംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നിലവിലെ പങ്കാളി മുനിയപ്പയുടെ പരാതിയിലാണ് പോലീസ് വിട്ടലയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം പകൽ വനജാക്ഷിയും ബന്ധുക്കളും ചികിത്സയിൽ കഴിയുന്ന മറ്റൊരു ബന്ധുവിനെ കാണാൻ കാറിൽ ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. പിന്തുടർന്ന് വന്ന വിട്ടൽ തന്റെ കാർ ഇവരുടെ കാറിന് മുന്നിൽ കയറ്റി നിർത്തി. പിന്നീട് കാറിൽ പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമിച്ചു.

ഇതുകണ്ട വനജാക്ഷിയും കാറോടിച്ചിരുന്ന മുനിയപ്പയും പുറത്തിറങ്ങി ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. ഓടുന്നതിനിടെ വനജാക്ഷി റോഡിൽവീണു. അപ്പോൾ അടുത്തെത്തിയ വിട്ടൽ പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. മുനിയപ്പ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇയാളെയും വിട്ടല്‍ ആക്രമിച്ചു. വിട്ടല്‍ ദിവസങ്ങളായി പീഡിപ്പിക്കുന്നുണ്ടന്നും തന്നെ പെട്രോളൊഴിച്ച് തീ കൊളുത്തിയതിന് വിട്ടലക്ക് ശിക്ഷ ഉറപ്പാക്കണമെന്നും മരണമൊഴിയിൽ വനജാക്ഷി പറഞ്ഞു.

SUMMARY: Living together partner set on fire in Bengaluru; 52-year-old arrested

NEWS DESK

Recent Posts

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,83,12,463 വോട്ടര്‍മാരാണുള്ളത്. വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിംഗ്…

5 hours ago

കോളജില്‍ ഓണാഘോഷത്തിനിടെ തര്‍ക്കം; മലയാളി വിദ്യാര്‍ഥിക്കും സുഹൃത്തിനും കുത്തേറ്റു

ബെംഗളുരു: ബെംഗളുരുവില്‍ ഓണാഘോഷത്തിനിടെ കോളജിലുണ്ടായ തര്‍ക്കത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് കുത്തേറ്റു. സോലദേവനഹള്ളി ആചാര്യ കോളജിലെ നഴ്‌സിംഗ് വിദ്യാര്‍ഥി ആദിത്യക്കാണ് കുത്തേറ്റത്.…

5 hours ago

അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ചുദിവസം മഴക്ക് സാധ്യതുണ്ടെന്നാണ് മുന്നറിയിപ്പ്. ബുധന്‍, വ്യാഴം…

5 hours ago

ബെംഗളൂരുവിനെ മോശമായി ചിത്രീകരിക്കുന്നു; മലയാള സിനിമ ‘ലോക’യ്‌ക്കെതിരെ പരാതിയുമായി സംഘടനകള്‍

ബെംഗളൂരു: മലയാള സിനിമ ‘ലോക’യ്‌ക്കെതിരെ പരാതിയുമായി ബെംഗളൂരുവിലെ സംഘടനകള്‍. ബെംഗളൂരുവിനെയും ബെംഗളൂരു യുവതികളെയും സിനിമയില്‍ മോശക്കാരായി ചിത്രീകരിച്ചുവെന്നാണ് ആരോപണം. വിവിധ…

8 hours ago

ഷാജൻ സ്കറിയയെ ആക്രമിച്ച സംഭവം; പ്രതികള്‍ക്ക് ജാമ്യം

ഇടുക്കി: ഷാജൻ സ്കറിയയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ നാലു പ്രതികള്‍ക്കും ജാമ്യം. മാത്യൂസ് കൊല്ലപ്പള്ളി, ടോണി, ഷിയാസ്, അക്ബർ എന്നിവർക്കാണ്…

8 hours ago

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിക്കാനാകില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: ബില്ലുകളിന്മേല്‍ തീരുമാനമെടുക്കുന്ന വിഷയത്തില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രീം കോടതി.രാഷ്ട്രപതിയുടെ റഫറന്‍സിന്മേലുള്ള വാദത്തിനിടയിലാണ് സുപ്രീം കോടതിയുടെ വാക്കാലുള്ള…

8 hours ago